പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍

പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍

vsപാലക്കാട്: മുഖ്യമന്ത്രി ആരാകണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവും മലമ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അവിശ്വസിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 85 മുതല്‍ 95 സീറ്റുകള്‍ വരെ ലഭിക്കുമെന്നും വി.എസ് വ്യക്തമാക്കി. കെ.എം മാണി അടക്കമുള്ള പല പ്രമുഖരും ഇത്തവണ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

അതേസമയം യു.ഡി.എഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.