വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായാല്‍ പൂര്‍ണ പിന്തുണ നല്‍കും: പി.സി ജോര്‍ജ്
കോട്ടയം: വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായാല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി ജോര്‍ജ്. പൂഞ്ഞാറില്‍ വന്‍ഭൂരിപക്ഷത്തോടെ താന്‍ വിജയിക്കുമെന്നും
പാലയില്‍ കെ.എം മാണി പതിനായിരം വോട്ടിനു തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗൂഡാലോചനയുടെ ഭാഗമായാണ് തനിക്ക് എല്‍.ഡി.എഫില്‍ സീറ്റ് ലഭിക്കാതിരുന്നതെന്നും പിണറായി വിജയന് മാത്രമാണ് തനിക്കെതിരെ പ്രവര്‍ത്തിച്ചതെന്നും ജോര്‍ജ് വ്യക്തമാക്കി. ലാവ്ലിന് കേസില്‍ സ്വീകരിച്ച ശക്തമായ നിലപാടുകളാണ് പിണറായിയുടെ അതൃപ്തിക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനപക്,പാര്‍ട്ടിയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന് കേരളത്തില്‍ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും പി.സി ജോര്‍ജ് വിശദമാക്കി.
Photo Courtesy : Google/ Images may be subjected to copyright