ജിഷ വധത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ അപലപനീയം: രമേശ് ചെന്നിത്തല

ജിഷ വധത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ അപലപനീയം: രമേശ് ചെന്നിത്തല

rameshപെരുമ്പാവൂര്‍: ജിഷ വധത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത് ഇടതുപക്ഷം അവസാനിപ്പിക്കണമെന്നും കേസിന്റെ പുരോഗതി താന്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പൂര്‍ണ ഗൗരവത്തോടെയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തിന് ഗുണകരമല്ലെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നും പ്രതിഷേധങ്ങള്‍ പോലീസിനെ സമ്മര്‍ദത്തിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ജിഷയുടെ കുടുംബത്തിന് പരമാവധി പിന്തുണയും ആശ്വാസവും നല്‍കുകയെന്നത് എല്ലാ കേരളീയരുടേയും ചുമതലയാണെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പാണ് നാം സമൂഹത്തിനു നല്‍കേണ്ടതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് നിര്‍മ്മാണ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജിജിമോനാണ് ഇപ്പോള്‍ അന്വേഷണസംഘത്തിന്റെ ചുമതല.

 

Photo courtesy : Google /images may be subject to copyright 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.