ജിഷ വധം: മാധ്യമങ്ങള്‍ക്കു മുന്നില്‍ മുഖം മറച്ച് പ്രദര്‍ശിപ്പിച്ചത് പോലീസുകാരെയാണെന്ന് കോടിയേരി

ജിഷ വധം: മാധ്യമങ്ങള്‍ക്കു മുന്നില്‍ മുഖം മറച്ച് പ്രദര്‍ശിപ്പിച്ചത് പോലീസുകാരെയാണെന്ന് കോടിയേരി

kodiyeriഇടുക്കി: ജിഷ വധത്തില്‍ പോലീസിനെതിരെ പരിഹാസവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകം നടന്ന് ഇത്ര ദിവസമായിട്ടും രേഖാചിത്രം വരച്ചു നടക്കുകയാണെങ്കില്‍ ഐ.പി.എസുകാര്‍ക്ക് പകരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ അന്വേഷണം ഏല്‍പിച്ചുകൂടെയെന്നും അദ്ദേഹം പറഞ്ഞു.
ജിഷയുടെ കൊലയാളികളെന്ന പേരില്‍ പോലീസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ മുഖം മറച്ച് പ്രദര്‍ശിപ്പിച്ചത് പോലീസുകാരെത്തന്നെയാണെന്നും കോടിയേരി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡിഎഫിന്റെ മുഖം രക്ഷിക്കാനാണ് ഇത്തരം നാടകങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജിഷയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഘാതകന് പരമാവധി ശിക്ഷയും നല്‍കണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. കേരളത്തില്‍ ഇതുപോലൊരു ദുരന്തം നടന്നത് ഖേദകരമാണെന്നും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Photo courtesy : Google /images may be subject to copyright 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.