സ്വര്‍ണ വിലയില്‍ വന്‍വര്‍ധനവ്
കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍വര്‍ധനവ്. പവന് 480 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 22,400 രൂപയാണ് പവന്റെ വില. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 2800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന് പുറത്തുപോയതിനു പിന്നാലെയാണ് സ്വര്‍ണ വില ഉയര്‍ന്നത്. ഹിതപരിശോധനയില്‍ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടണമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം.
അതേസമയം ആണവ ദാതാക്കളുടെ സംഘമായ എന്‍എസ്ജിയില്‍ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് തീരുമാനമായില്ല. ചൈന ഉള്‍പ്പെടെയുള്ള 10 രാജ്യങ്ങളാണ് ഇന്ത്യയ്ക്കെതിരേ എതിര്‍പ്പുമായി എഴുന്നേറ്റത്.
Photo Courtesy : Google/ Images may be subjected to copyright