പ്രധാനമന്ത്രിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യ്ക്ക് പിന്നില്‍

പ്രധാനമന്ത്രിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യ്ക്ക് പിന്നില്‍

make_in_india_consumer_electronicsഇന്ത്യയെ ആഗോള ഉല്‍പാദനഹബ്ബ് ആക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച പദ്ധതിയായിരുന്നു ‘മെയ്ക്ക് ഇന്‍ ഇന്ത്യ’. ഇന്ത്യയില്‍ പരിമിതമായി മാത്രം ഉപയോഗപ്പെടുത്തിയ ഉല്‍പാദനമേഖലയുടെ മത്സരക്ഷമതയും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇപ്പോള്‍ ഇന്ത്യയുടെ ഉല്‍പാദനമേഖല മൊത്തം ആഭ്യന്തരഉല്‍പാദന(ജിഡിപി)ത്തിന്റെ വെറും 15 ശതമാനം മാത്രമാണ്. 2020ഓടെ ഉല്‍പാദനമേഖലയില്‍ നിന്നുള്ള ജിഡിപി 25 ശതമാനമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.
ഈ മുന്‍കയ്യുടെ ഭാഗമായി, ഓട്ടോമൊബൈല്‍, ഓട്ടോ കമ്പോണന്റ്‌സ്, ബയോടെക്‌നോളജി, കെമിക്കല്‍സ്, പ്രതിരോധഉല്‍പാദനം, ഇലക്ട്രോണിക് സിസ്റ്റംസ്, അഗ്രോ-ഫുഡ് പ്രോസസിംഗ്, ലെതര്‍, മൈനിംഗ്, ഓയില്‍ ആന്റ് ഗ്യാസ്, പോര്‍ട്‌സ്, റെയില്‍വേസ്, ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, എഞ്ചിനീയറിംഗ്, എഫ.്എം.സി.ജി, ജെംസ് ആന്റ് ജ്യൂവല്‍റി, ഇന്‍ഫ്രാസ്ട്രക്ചര്‍, സര്‍വ്വീസ് മേഖല, ടെക്‌സ്റ്റൈല്‍, റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് തുടങ്ങി പ്രധാന 25 ഉല്‍പാദനമേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്.

ഉല്‍പാദനത്തില്‍ ദേശീയ-അന്തര്‍ദേശീയ നിലവാരങ്ങള്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കാനും ഇന്ത്യയെ ആഗോള ഉല്‍പാദന കേന്ദ്രമാക്കി മാറ്റാനും സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തുകയാണ്. വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള അനുമതികള്‍ ത്വരിതപ്പെടുത്തുവാന്‍, സമയബന്ധിതമായ പദ്ധതി ക്ലിയറന്‍സുകള്‍ ഒരൊറ്റ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ സാധ്യമാക്കാന്‍ ലക്ഷ്യമിടുന്നതാണ് ഇതിലെ ചില മാറ്റങ്ങള്‍. 48 മണിക്കൂറിനുള്ളില്‍ നിക്ഷേപകരുടെ അന്വേഷണങ്ങള്‍ക്ക് ഉത്തരം പറയുന്നതിനും തൊഴില്‍ നിയമങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍, നൈപുണ്യവികസനം എന്നീ പ്രധാനപ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്നതിനും പ്രത്യേകമായി ഒരു എട്ടംഗ ടീമിനെ ഒരുക്കിയിരുന്നു.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നൈപുണ്യവികസനം, സമ്ാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കല്‍, ദേശീയ നിക്ഷേപ-ഉല്‍പാദനമേഖലഖകള്‍ സ്ഥാപിക്കല്‍, പ്രധാന മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കല്‍, ഉല്‍പാദനക്ഷമതയും ചെലവിന്റെ കാര്യത്തിലുള്ള കാര്യശേഷിയും കൂട്ടാന്‍ വിദേശ വൈദഗ്ധ്യം ഉപയോഗപ്പെടുത്തല്‍ എന്നീ കാര്യങ്ങളിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനു പുറമെ, മൂലധനത്തിന്റെയും തൊഴിലിന്റെയും ഒഴുക്കിനായി ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ കെട്ടിപ്പൊക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.