കായികതാരങ്ങളുടെ ലക്ഷ്യം സ്വര്‍ണ മെഡല്‍ മാത്രം: ഇ.പി. ജയരാജന്‍

കായികതാരങ്ങളുടെ ലക്ഷ്യം സ്വര്‍ണ മെഡല്‍ മാത്രം: ഇ.പി. ജയരാജന്‍

jayarajതിരുവനന്തപുരം: മത്സരങ്ങളില്‍ പങ്കെടുത്ത് സ്വര്‍ണ മെഡല്‍ നേടുന്നതു മാത്രമായി കായിക താരങ്ങളുടെ ലക്ഷ്യം ചുരുങ്ങിയെന്ന് കായിക മന്ത്രി ഇ.പി. ജയരാജന്‍. കേരളത്തിന്റെ കായിക രംഗം വിപുലീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച കായിക പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള പരിശീലന കേന്ദ്രങ്ങളും സാഹചര്യങ്ങളും സംസ്ഥാനത്ത് രൂപീകരിക്കുമെന്നും ഗ്രാമീണ തലം മുതല്‍ കായിക പരിശീലനത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി. അവശരായ കായിക താരങ്ങള്‍ക്ക് സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംസ്ഥാന കായിക യുവജന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.