രുചി ലോകത്തെ സാമ്രാട്ട്

രുചി ലോകത്തെ സാമ്രാട്ട്

editedആഘോഷങ്ങള്‍ ഏതും ആകട്ടെ… വിളമ്പുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ മലയാളികള്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല. കേരളീയരുടെ ഈ മനസ്സറിഞ്ഞ് അതിഥിയെ ദൈവമായി കണ്ട് സ്‌നേഹത്തിന്റെ രുചിക്കൂട്ട് വിളമ്പുകയാണ് വി.കെ.വി കാറ്ററേഴ്‌സ്. 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിന് പരിചയമില്ലാതിരുന്ന കാറ്ററിംഗ് ബിസിനസ് രംഗത്തെ വളര്‍ത്തി വലുതാക്കിയ വി.കെ.വി കാറ്ററേഴ്്സിന്റെ അമരക്കാരന്‍ വി.കെ വര്‍ഗീസിനൊപ്പം…

മൂന്ന് ദശാബ്ദമായി കാറ്ററിംഗ് രംഗത്തെ വിജയകരമായ മുന്നേറ്റം… ഈ മേഖലയിലേക്കുള്ള കടന്നുവരവ് എങ്ങനെ ആയിരുന്നു?

യഥാര്‍ത്ഥത്തില്‍ കാറ്ററിംഗ് സര്‍വ്വസാധാരണമായി ഉണ്ടായിരുന്ന ഒരു കാലത്തല്ല ഞാന്‍ ഈ മേഖലയിലേക്ക് വരുന്നത്. തൂശനില ഇട്ട് താഴെ ഇരുന്ന് ഊണ് കഴിക്കുന്ന കാലമായിരുന്നു അത്. കല്ല്യാണങ്ങള്‍ക്ക് പോലും ഔട്ട് ഡോര്‍ കാറ്ററിംഗ് ഉണ്ടായിരുന്നില്ല, പാചകക്കാരാണ് ഉണ്ടായിരുന്നത്. ആ കാലഘട്ടത്തില്‍ പ്ലേറ്റുകളോ കസേരകളോ ഒന്നും കേരളത്തില്‍ വാടകയ്ക്ക് കിട്ടിയിരുന്നില്ല. 1975 ല്‍ കൊച്ചി എം.ജി റോഡില്‍ കോപ്പര്‍ ചിമ്മിനി എന്ന റെസ്റ്റോറന്റിലൂടെയായിരുന്നു തുടക്കം. അവിടെ ചെറിയ കോണ്‍ഫറന്‍സ് പോലെയുള്ള പരിപാടികള്‍ നടത്തുമായിരുന്നു. വലിയൊരു കല്യാണം നടത്താന്‍ ഉള്ള സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് 1985ലാണ് വി.കെ.വി കാറ്ററേഴ്‌സ് എന്ന പേരില്‍ സര്‍വ്വീസ് ആരംഭിക്കുന്നത്.

കാറ്ററിംഗ് ഇല്ലാതിരുന്ന സമയത്തെ ഈ ബിസിനസ് വിജയം ആയിരുന്നോ?

മൂന്നാറില്‍ നടന്ന ഒരു സര്‍ജിക്കല്‍ കോണ്‍ഫറന്‍സ് ആയിരുന്നു ഞാന്‍ ആദ്യം ചെയ്ത വലിയ പരിപാടി. 700 പേര്‍ക്ക് അഞ്ചു ദിവസത്തെ ഭക്ഷണം ആയിരുന്നു കരാര്‍. അവര്‍ ഒരുപാട് നിര്‍ബന്ധിച്ച ശേഷമാണ്് ഞാന്‍ ആ വര്‍ക്ക് ഏറ്റെടുക്കുന്നത്. അതിനുശേഷം ഒരുപാട് കാത്തിരുന്നിട്ടാണ് അടുത്ത വര്‍ക്ക് വരുന്നത്. കൂട്ടുകുടുംബ വ്യവസ്ഥിതി മാറി അണുകുടുംബങ്ങള്‍ സജീവമായതോടെയാണ് ആളുകള്‍ കാറ്ററിംഗ് രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. അതിനു ശേഷമാണ് വി.കെ.വിയ്ക്കും നല്ല കാലം ആരംഭിക്കുന്നത്. ബിസിനസ്സില്‍ ഇത്രത്തോളം വിജയിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല.

ഹോംലി ഫുഡ് എന്ന ആശയം എങ്ങനെയാണ് പ്രാവര്‍ത്തികമാക്കുന്നത്?

ഓരോരോ സ്ഥലങ്ങളിലെ ജനങ്ങളുടെ ജീവിതവും, ഭക്ഷണ രീതിയുമൊക്കെ മനസിലാക്കിയാണ് വി.കെ.വി ഭക്ഷണം തയ്യാറാക്കുന്നത്. ആലപ്പുഴയിലെ ഭക്ഷണത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് തിരുവനന്തപുരത്തേത്. ഈ ടേസ്റ്റ് മനസ്സിലാക്കി ഭക്ഷണം തയ്യാറാക്കുന്നതാണ് വി.കെ.വിയുടെ വിജയം. കേരളീയ വിഭവങ്ങള്‍ക്കു പുറമേ ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍ എന്നിങ്ങനെ വ്യത്യസ്ത രുചിക്കൂട്ടുകളാണ് ഞങ്ങള്‍ ഒരുക്കുന്നത്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.