ഉമ്മന്‍ ചാണ്ടിക്കും ആര്യാടനുമെതിരെ കേസ് വേണ്ടെന്ന് ഹൈക്കോടതി

ഉമ്മന്‍ ചാണ്ടിക്കും ആര്യാടനുമെതിരെ കേസ് വേണ്ടെന്ന് ഹൈക്കോടതി

CM-Aryadan-Mകൊച്ചി: സോളാര്‍ കേസില്‍ സരിത എസ്. നായരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസ് എടുക്കേണ്ടെന്ന് ഹൈക്കോടതി. കേസ് എടുക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതി നിലനില്‍ക്കുന്നതല്ലെന്നും ഉത്തരവ് തിടുക്കത്തിലുള്ളതാണെന്നും ജസ്റ്റീസ് ബി. കെമാല്‍പാഷ അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്. വാസവനാണ് ഉമ്മന്‍ ചാണ്ടിക്കും ആര്യാടനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സരിത.എസ്.നായരുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കോടതിയില്‍ വന്ന പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു വിജിലന്‍സ് കോടതിയുടെ അന്വേഷണ ഉത്തരവ്.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.