പിണറായി മുഖ്യമന്ത്രിയായതു കേരളത്തിന്റെ നിര്‍ഭാഗ്യമാണെന്ന് കെ.സുധാകരന്‍

പിണറായി മുഖ്യമന്ത്രിയായതു കേരളത്തിന്റെ നിര്‍ഭാഗ്യമാണെന്ന് കെ.സുധാകരന്‍

Ksudhukarana_EPSകാസര്‍ഗോഡ്: പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു കേരളത്തിന്റെ നിര്‍ഭാഗ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. പാര്‍ട്ടിക്കകത്ത് ഫാസിസ്റ്റ് രീതിയിലൂടെ വളര്‍ന്ന് മുഖ്യമന്ത്രിയായ ആളാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു. പിണറായി ജനം ആഗ്രഹിച്ച മുഖ്യമന്ത്രിയാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും സി.പി.എമ്മിന്റെ ഫാസിസ്റ്റ് നയം നടപ്പാക്കാന്‍ വേണ്ടി ഒരു വിഭാഗം അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തിലെ പിണറായിയുടെ നിലപാട് പാര്‍ട്ടിയില്‍ പോലും ആലോചിക്കാതെ എടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.