മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം: പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കുമ്മനം

മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം: പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കുമ്മനം

kummanamകോട്ടയം: കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള അക്രമങ്ങള്‍ പാര്‍ട്ടി പ്രോല്‍സാഹിപ്പിക്കില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും കുമ്മനം വിശദമാക്കി. ഒറ്റപ്പാലം കോടതി വളപ്പിലാണ് നെല്ലായ സംഘര്‍ഷത്തിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്.

സംഭവത്തില്‍ അപലപിച്ച് പല പ്രമുഖരും രംഗത്തെത്തി. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുണ്ടായ കൈയേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാവണമെന്നും പോലീസ് ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.