പി. ശ്രീരാമകൃഷ്ണന് സ്പീക്കര്‍
തിരുവനന്തപുരം: എല്‍.ഡി.എഫിലെ പി. ശ്രീരാമകൃഷ്ണന് പതിനാലാം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. 92 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാര്‍ഥി വി.പി. സജീന്ദ്രന് 46 വോട്ടും ലഭിച്ചു. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. എല്‍.ഡി.എഫ്, യു.ഡി.എഫ് എം.എല്‍.എമാര്‍ക്കൊപ്പം നിയമസഭയിലെ ഏക ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ എം.എല്‍.എയും വോട്ട് രേഖപ്പെടുത്തി. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച പി.സി. ജോര്‍ജ് എംഎല്‍എയുടെ വോട്ട് അസാധുവായി.
Photo Courtesy : Google/ Images may be subjected to copyright