ആഭരണരംഗത്തെ സുവര്‍ണ തിളക്കം

ആഭരണരംഗത്തെ സുവര്‍ണ തിളക്കം

IMG_7613ആഭരണവിപണിയില്‍ മാറ്റത്തിന്റെ പൊന്‍തിളക്കവുമായെത്തിയ പറക്കാട്ട് ജ്യുവല്‍സ് ഇന്ന് രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടുകയാണ്. കാലടിയിലെ സ്വര്‍ണ്ണക്കടയില്‍ നിന്ന് സ്വദേശത്തും വിദേശത്തുമായി നിരവധി ബ്രാഞ്ചുകളുമായി വളര്‍ന്ന പറക്കാട്ട് ജ്യുവല്‍സിന്റെ വിജയത്തിനുപിന്നില്‍ പ്രകാശ് പറക്കാട്ട് എന്ന വ്യവസായസംരംഭകന്റെ കഠിനാധ്വാനമാണ്.
ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളിലൂടെ സാധാരണക്കാരുടെ മനസ്സ് കീഴടക്കിയ പ്രകാശ് പറക്കാട്ട് ഒരു നിയോഗംപോലെയാണ് ഈ രംഗത്തേക്ക് എത്തിയത്. പണയംവെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ എടുക്കാന്‍ പണം കൊടുക്കുന്ന ചെറിയ സ്ഥാപനത്തിലൂടെ ബിസിനസ്സ് മേഖലയിലേക്ക് കടന്നുവന്ന അദ്ദേഹം യാദൃശ്ചികമായി ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ എന്ന ആശയത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. രണ്ട് സ്വര്‍ണ്ണക്കടകളും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമായി മുന്നോട്ട് പോവുമ്പോഴാണ് എറണാകുളത്തു നടന്ന സ്വര്‍ണലോകം എക്‌സിബിഷനിലെ തങ്കത്തില്‍ പൊതിഞ്ഞ ഗണപതി വിഗ്രഹത്തില്‍ പ്രകാശ് പറക്കാട്ടിന്റെയും ഭാര്യ പ്രീതിയുടെയും കണ്ണുടക്കിയത്. ഇതേ രീതിയില്‍ കുറഞ്ഞ മുതല്‍ മുടക്കില്‍ സ്വര്‍ണത്തിന്റെ അതേ ഭംഗിയും ഗുണവും നിറഞ്ഞ ആഭരണങ്ങള്‍ തയ്യാറാക്കാമെന്ന് ഇരുവരും ചിന്തിച്ചതോടെ സ്വര്‍ണ വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമാവുകയായിരുന്നു.

 

‘സ്വര്‍ണാഭരണങ്ങളുടെ അതേ ഫിനിഷിങ്ങോടെ പുതിയ മോഡലിലുള്ള ആഭരണങ്ങള്‍ സാധാരണക്കാര്‍ക്കും കുറഞ്ഞ വിലയില്‍ ലഭ്യമാവണമെന്ന ആശയമാണ് പറക്കാട്ടിനുള്ളത്. സാധാരണ ഇമിറ്റേഷന്‍ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന നിക്കല്‍, ക്രോമിയം പോലുള്ള ലോഹങ്ങള്‍ ഒഴിവാക്കി ഗുണമേന്മയുള്ള ശുദ്ധമായ ചെമ്പിലോ വെള്ളിയിലോ നിര്‍മ്മിച്ച ആഭരണങ്ങളിലാണ് ഞങ്ങള്‍ 22 കാരറ്റ് തങ്കം പൊതിയുന്നത്. അതുകൊണ്ടുതന്നെ പറക്കാട്ടിന്റെ ആഭരണങ്ങള്‍ നിറം മങ്ങുകയോ അലര്‍ജി ഉണ്ടാക്കുകയോ ചെയ്യുന്നില്ല. സ്വര്‍ണവില ദിനംപ്രതി വര്‍ധിക്കുമ്പോള്‍ സാധാരണക്കാരന്റെ ആഭരണമെന്ന നിലയില്‍ പറക്കാട്ട് മാറിക്കഴിഞ്ഞു.’ പ്രകാശ് പറയുന്നു.
റോള്‍ഡ് ഗോള്‍ഡ് സര്‍വ്വ സാധാരണമായിരുന്ന കാലഘട്ടത്തിലാണ് ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുമായി പറക്കാട്ട് രംഗപ്രവേശനം ചെയ്തത്. രണ്ടുവര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ എക്‌സിബിഷനുകളിലൂടെയാണ് ആദ്യഘട്ടം ആഭരണങ്ങള്‍ വിപണിയിലെത്തിച്ചത്. ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ എറണാകുളം എം.ജി. റോഡില്‍ പറക്കാട്ട് ജ്യുവല്‍സിന്റെ ആദ്യഷോപ്പ് ആരംഭിച്ചു. പിന്നീടങ്ങോട്ട് കേരളത്തിലെ എല്ലാ ജില്ലകളിലും മംഗലാപുരം, ബംഗളുരു, ന്യൂഡല്‍ഹി, മധുര എന്നീ നഗരങ്ങളിലും ദുബായ്, മസ്‌കറ്റ്, മലേഷ്യ, ഷാര്‍ജ, കുവൈറ്റ്, ബഹ്‌റൈന്‍, അബുദാബി എന്നീ രാജ്യങ്ങളിലുമായി നൂറോളം ഷോറൂമുകളുമായി പറക്കാട്ട് ജ്വല്ലേഴ്‌സ് വളരുകയായിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.