വിവാദപ്രസംഗം: കോടിയേരിക്കെതിരെ കേസ് എടുക്കണമെന്ന് കുമ്മനം

വിവാദപ്രസംഗം: കോടിയേരിക്കെതിരെ കേസ് എടുക്കണമെന്ന് കുമ്മനം

kummanamതിരുവനന്തപുരം: പ്രകോപനപരമായ പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസ് എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംഘര്‍ഷത്തിന്റെയും കലാപത്തിന്റെയും ഭാഷയില്‍ സംസാരിക്കുന്ന കോടിയേരി മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

ശാന്തിയും സമാധാനവുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് സായുധ കലാപത്തിന് കോടിയേരി ആഹ്വാനം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസ് ആര്‍എസ്എസ് പക്ഷത്താണെന്ന കോടിയേരിയുടെ പരാമര്‍ശം മുഖ്യമന്ത്രിക്കുള്ള വെല്ലുവിളിയും മുന്നറിയിപ്പുമാമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കാന്‍ വരുന്ന ഒരുത്തനും വന്നപോലെ തിരിച്ചുപോകാന്‍ പാടില്ലെന്നായിരുന്നു കോടിയേരിയുടെ വിവാദ പ്രസ്താവന. വിഷയത്തില്‍ കോടിയേരിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

 

 

Photo Courtesy : Google/ Images may be subjected to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.