നക്ഷത്രക്കണ്ണുള്ള നായകന്‍

നക്ഷത്രക്കണ്ണുള്ള നായകന്‍

 

_DSC0391ആദ്യചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാര്‍ഡ് എന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കി അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് സുദേവ് നായര്‍. തിളങ്ങുന്ന കണ്ണുകളുമായി ബോളിവുഡില്‍ നിന്ന് മലയാള ചലച്ചിത്ര ലോകത്തേക്കെത്തിയ സുദേവ് നായര്‍ യുണീക് ടൈംസിനൊപ്പം…

ബി-ടെക് കഴിഞ്ഞ് അഭിനയത്തിലേക്ക് തിരിയാനുള്ള തീരുമാനത്തിന് പിന്നിലെ പ്രചോദനം?

സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്റ്റേജ് പ്രോഗ്രാമുകളില്‍ പതിവായി പങ്കെടുക്കുമായിരുന്നു. അന്നുമുതലേ എനിക്ക് അഭിനയത്തില്‍ താല്‍പര്യമുണ്ടായിരുന്നു. കുട്ടിക്കാലത്ത് നൃത്തത്തില്‍ പരിശീലനം നേടിയിട്ടുണ്ട്. അന്നേ പതിവായി നൃത്തപരിപാടികളില്‍ പങ്കെടുക്കുമായിരുന്നു. എഞ്ചിനീയറിംഗ് പഠനകാലത്തെ ഹോസ്റ്റല്‍ ജീവിതത്തോടെയാണ് ഞാന്‍ കൂടുതല്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങിയത്. അപ്പോഴാണ് അഭിനയം എന്റെ യഥാര്‍ത്ഥ താല്‍പര്യം തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. അത് വെറും താല്‍പര്യം മാത്രമല്ല, എനിക്ക് ഒരു പ്രൊഫഷണല്‍ ആയിത്തീരാന്‍ കഴിയുന്ന മേഖലയാണെന്നും തോന്നലുണ്ടായി.
ഒരു നടനും കായികതാരവും ആണല്ലോ?
ഭാഗ്യത്തിന് ഞാന്‍ പഠിച്ച മുംബൈയിലെ സിംഘാനിയ സ്‌കൂള്‍ പഠനത്തോടൊപ്പം മറ്റ് കാര്യങ്ങള്‍ക്കും തുല്ല്യപ്രാധാന്യം നല്‍കിയിരുന്നു. സ്‌പോര്‍ട്‌സിലും സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കാന്‍ എല്ലാ കുട്ടികളെയും അവിടെ പ്രോത്സാഹിപ്പിച്ചിരുന്നു. ഞാന്‍ രണ്ടിലും നല്ലതുപോലെ പങ്കെടുത്തു. വോളിയിലും ബാസ്‌കറ്റ്‌ബോളിലും സംസ്ഥാനതലത്തില്‍ പങ്കെടുത്തിരുന്നു. എനിക്ക് 15 വയസ്സുള്ളപ്പോള്‍ ഞാന്‍ കൂടുതല്‍ പരിശ്രമിച്ചു. അതുവഴി ഹൈജമ്പില്‍ ഐസിഎസ്ഇ ദേശീലതലത്തില്‍ വെങ്കലമെഡല്‍ നേടി. എന്തായാലും ഒരു പ്രൊഫഷണല്‍ അത്‌ലറ്റാകില്ലെന്ന് എനിക്കറിയാമായിരുന്നു. അതിനുള്ള ശരീരഘടനയല്ല എന്റേത്. പക്ഷെ സമര്‍പ്പണബുദ്ധിയുള്ള ഒരു സ്‌പോര്‍ട്‌സ് താരത്തിന്റെ മൂല്യം ഞാന്‍ കാത്തുസൂക്ഷിച്ചു. അത് എന്റേതായ മേഖലയില്‍ അച്ചടക്കവും സമര്‍പ്പണവും നല്‍കുന്നതിന് എന്നെ സഹായിച്ചു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.