നക്ഷത്രക്കണ്ണുള്ള നായകന്
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച്?
സ്വാര്ത്ഥതാല്പര്യത്തിന്റെ പേരില്‍ ജലക്ഷാമം സൃഷ്ടിക്കുന്ന ഒരു സ്വകാര്യ കമ്പനിക്കെതിരായി പൊരുതുന്ന ചെറുപ്പക്കാരുടെ കഥയാണ് കാമ്പസ് ഡയറി. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിഎസ് തന്നെ പ്രസംഗിക്കുന്ന രംഗമുണ്ട്. യഥാര്‍ത്ഥജീവിതത്തില്‍ മികച്ച ലക്ഷ്യങ്ങള്‍ക്കായി അദ്ദേഹം പ്രവര്‍ത്തിക്കുന്നതുപോലെ തന്നെയാണ് സിനിമയിലും.
പുതിയ ചിത്രങ്ങള്‍?
ജീവന്‍ദാസ് സംവിധാനം ചെയ്യുന്ന കാമ്പസ് ഡയറിയില്‍ ഞാനും ഗൗതമി നായരുമാണ് പ്രധാനവേഷത്തില്‍. ജോയ് മാത്യു, സുരാജ് വെഞ്ഞാറമൂട്,കോട്ടയം നസീര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഔദ്യോഗികമായി ഉറപ്പ് കിട്ടാന്‍ കാത്തിരിക്കുന്ന ഒരു പിടി ചിത്രങ്ങള്‍ വേറെയുമുണ്ട്.
ബോളിവുഡിലേക്ക് തിരിച്ച് പോകാന്‍ പദ്ധതിയുണ്ടോ? അഥവാ മലയാളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമോ?
ഇപ്പോള്‍ എന്റെ കൈകളില്‍ നിറയെ മലയാളം പദ്ധതികള്‍ ഉണ്ട്. എല്ലാം സ്വാഭാവികമായി മുന്നേറിയാല്‍ ബോളിവുഡില്‍ മാത്രമല്ല, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും വര്‍ക്ക് കിട്ടും.
മഞ്ജുവാര്യരോടൊപ്പമുള്ള അഭിനയാനുഭവം?
മഞ്ജുവാര്യര്‍ കഴിവിന്റെ ഒരു പവര്‍ഹൗസാണ്. അതേസമയം അങ്ങേയറ്റം സിമ്പിളായ വ്യക്തിയാണ്. നാട്യമോ താരജാഡയോ ഇല്ല.അവരുമായി ഇടപഴകുന്നത് തികച്ചും സന്തോഷമുള്ള അനുഭവമാണ്.
വിവാഹം?
പെട്ടെന്ന് വിവാഹത്തിലേക്ക് പ്രവേശിക്കാന്‍ പദ്ധതിയില്ല. ചില കരിയര്‍ ലക്ഷ്യങ്ങള്‍ സാധിച്ചാല്‍ മാത്രമേ വ്യക്തിജീവിതത്തിലെ ലക്ഷ്യങ്ങള്‍ സാധിക്കുന്നതിനെപ്പറ്റി ആലോചിക്കൂ.