ചട്ടവിരുദ്ധമായി ബാര്‍ ലൈസന്‍സ് അനുവദിച്ചിട്ടില്ലെന്ന് കെ.ബാബു
കൊച്ചി: ചട്ടവിരുദ്ധമായി ബാര്‍ ലൈസന്‍സ് അനുവദിച്ചിട്ടില്ലെന്ന് മുന്‍ എക്സൈസ് മന്ത്രി കെ.ബാബു. എക്സൈസ് കമ്മീഷണറുടെ അധികാരം കവര്‍ന്നെടുത്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ബീയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കിയത് വ്യക്തിപരമായല്ലെന്നും ഇതു സംബന്ധിച്ച വിജിലന്‍സ് എഫ്.ഐ.ആറിലെ കണ്ടെത്തലുകള്‍ വസ്തുതാ വിരുദ്ധമാണെന്നും ബാബു വ്യക്തമാക്കി. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാര്‍ ലൈസന്‍സ് നല്‍കുന്നതിലും ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കടകള്‍ പൂട്ടുന്നതിലും എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു അവിഹിതമായി ഇടപെട്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Photo Courtesy : Google/ Images may be subjected to copyright