മാധ്യമ പ്രവര്‍ത്തകരെ അനുകൂലിച്ച അഭിഭാഷകര്‍ക്കെതിരെ അച്ചടക്ക നടപടി

മാധ്യമ പ്രവര്‍ത്തകരെ അനുകൂലിച്ച അഭിഭാഷകര്‍ക്കെതിരെ അച്ചടക്ക നടപടി

high courtകൊച്ചി: മാധ്യമ പ്രവര്‍ത്തകരെ അനുകൂലിച്ച അഭിഭാഷകര്‍ക്കെതിരെ നടപടിയുമായി അഡ്വക്കേറ്റ് അസോസിയേഷന്‍. മാധ്യമ ചര്‍ച്ചകളില്‍ അഭിഭാഷകര്‍ക്കെതിരെ നിലപാട് എടുത്ത പ്രമുഖ അഭിഭാഷകരായ ഡോ. സെബാസ്റ്റിയന്‍ പോള്‍, കാളീശ്വരം രാജ്, സി.പി.ഉദയഭാനു, ശിവന്‍ മഠത്തില്‍, എസ്. ജയശങ്കര്‍, വി.വി. നന്ദഗോപാല്‍ എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി വരുന്നത്.

ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെതിരായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി പരിസരത്ത് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വ്യാഴാഴ്ച വഞ്ചിയൂര്‍ കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആറു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. ആറു കേസുകളിലുമായി കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെയാണ് വഞ്ചിയൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തൃശൂരില്‍ കോടതി പരിസരത്ത് അഭിഭാഷകര്‍ പത്രങ്ങള്‍ കത്തിച്ച് പ്രതിഷേധിച്ചു.

 

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.