മലയാളികളുടെ തിരോധാനം: അതീവ ഗൗരവതരമാണെന്ന് പിണറായി വിജയന്‍

മലയാളികളുടെ തിരോധാനം: അതീവ ഗൗരവതരമാണെന്ന് പിണറായി വിജയന്‍

pinarayiതിരുവനന്തപുരം: കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്ന് 16 പേരെ കാണാതായ സംഭവം അതീവ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ കുടുംബസമേതം ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്നതായുള്ള വാര്‍ത്ത പരിശോധിക്കേണ്ട വിഷയമാണെന്നും പിണറായി പറഞ്ഞു. ജൂണ്‍ അഞ്ചാം തീയതി മുതലാണ് കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 16 മലയാളികളെ കാണാതായത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ശ്രീലങ്കയിലേക്ക് പോയ ഇവര്‍ക്ക് തീവ്രവാദ സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. എന്നാല്‍ കാണാതായവര്‍ക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, പാലക്കാട് നിന്ന് കാണാതായ ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്ന യുവതിയുടെ തിരോധാനത്തിനു പിന്നില്‍ ഭീകര സംഘടനകള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി വിദ്യാര്‍ഥിനിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. കാസര്‍ഗോഡ് പഠിക്കുകയായിരുന്ന ‘നിമിഷ’ ഈസയെ വിവാഹം ചെയ്തശേഷം മതം മാറി ഫാത്തിമ എന്ന പേരു സ്വീകരിക്കുകയായിരുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.