ഭീകരതയ്ക്ക് മതമില്ലെന്ന് പിണറായി വിജയന്‍

ഭീകരതയ്ക്ക് മതമില്ലെന്ന് പിണറായി വിജയന്‍

Pinarayi Vijayan (Facebook - Pinarayi Vijayan)_0തിരുവനന്തപുരം: ഭീകരവാദത്തിന് മതം അടിസ്ഥാനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളെ കാണാതായ സംഭവത്തില്‍ മുസ്ലീം വിരുദ്ധ വികാരം ഇളക്കി വിടാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളികളെ കാണാതായ സംഭവത്തില്‍ ചിലര്‍ മുസ്ലീങ്ങളെയാകെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും മുതലെടുപ്പിനുള്ള ശ്രമം അനുവദിക്കില്ലെന്നും പിണറായി വ്യക്തമാക്കി. മലയാളികളുടെ തിരോധാനം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പരിഹരിക്കും വിധം മുഖ്യമന്ത്രി ഇടപെടണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായി സര്‍ക്കാരിന്റെ നിലപാട് അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

Photo Courtesy : Google/ Images may be subjected to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.