12,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജുമായി സര്‍ക്കാര്‍

12,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജുമായി സര്‍ക്കാര്‍

kerala_budget_070816തിരുവനന്തപുരം: 12,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജുമായി പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. പ്രത്യേക നിക്ഷേപ പദ്ധതികളുമായി ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം നിയമസഭയില്‍ തുടരുകയാണ്.

സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം കൂട്ടുമെന്നും ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തുമെന്നും 60 വയസ് പൂര്‍ത്തിയാക്കിയ മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. മുഴുവന്‍ പെന്‍ഷനും ബാങ്കുകള്‍ വഴി വിതരണം ചെയ്യുമെന്നും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വീടും സ്ഥലവും വാങ്ങാന്‍ പണം നല്‍കുമെന്നും ഡോ. തോമസ് ഐസക്ക് വ്യക്തമാക്കി.

വിഴിഞ്ഞം പുനരധിവാസത്തിന് 25 കോടിയും ഭിന്നശേഷിക്കാര്‍ക്ക് 68 കോടിയും കാര്‍ഷിക മേഖലയ്ക്ക് 600 കോടിയും പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 450 കോടിയും ബജറ്റില്‍ വിലയിരുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ വയല്‍ നികത്തല്‍ വ്യവസ്ഥ റദ്ദാക്കിയ ബജറ്റില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം, സ്‌കൂളുകളിലെ സാങ്കേതിക നിലവാരം ഉയര്‍ത്താന്‍ 500 കോടി എന്നിവയും പ്രഖ്യാപിച്ചു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.