മുഖ്യമന്ത്രി തെരുവിലെ ഭാഷ നിയമസഭയില്‍ ഉപയോഗിക്കരുതെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി തെരുവിലെ ഭാഷ നിയമസഭയില്‍ ഉപയോഗിക്കരുതെന്ന് രമേശ് ചെന്നിത്തല

ramesh-chennithalaതിരുവനന്തപുരം: തെരുവിലെ ഭാഷ നിയമസഭയില്‍ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ പാര്‍ട്ടി ഓഫീസല്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു. നിരവധി മഹാന്മാര്‍ ഇരുന്ന കസേരയിലാണ് മുഖ്യമന്ത്രി ഇരിക്കുന്നതെന്നും നിയമസഭയ്ക്ക് ഒരു അന്തസ്സുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിച്ച് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സ്വാശ്രയ കരാറില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഗാലറികളിലെ ക്യാമറകള്‍ കണ്ടാണ് പ്രതിപക്ഷം പ്ലക്കാര്‍ഡ് ഉയര്‍ത്തിയത് എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.