അധികാര ലഹരിയില്‍ പിണറായിക്ക് സമനില നഷ്ടപ്പെട്ടുവെന്ന് വി.എം.സുധീരന്‍

അധികാര ലഹരിയില്‍ പിണറായിക്ക് സമനില നഷ്ടപ്പെട്ടുവെന്ന് വി.എം.സുധീരന്‍

sudheeranതിരുവനന്തപുരം: അധികാര ലഹരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമനില നഷ്ടപ്പെട്ടുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ഏകാധിപതിയായി നിന്ന് ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമാധാനപരമായി നടന്ന യൂത്ത് കോണ്‍ഗ്രസ് സമരത്തിനു നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ഇരച്ചു കയറിയതെന്നും കാട്ടാള ഭരണത്തിന്‍ കീഴിലാണ് ഇത്തരം നടപടികള്‍ ഉണ്ടാവുകയെന്നും സുധീരന്‍ വ്യക്തമാക്കി. ഏകാധിപതികളെ തൂത്തെറിഞ്ഞ പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ മറ്റൊരു മുഖ്യമന്ത്രി ഭരിച്ചിരുന്നപ്പോഴും മാധ്യമങ്ങള്‍ക്ക് ഇത്രയധികം അധിക്ഷേപം ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലെന്നും സുധീരന്‍ അറിയിച്ചു. അതേസമയം സ്വാശ്രയ പ്രശ്‌നത്തെത്തുടര്‍ന്ന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

 

Photo Courtesy : Google/ Images may be subjected to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.