കൈകളിലെ കരുവാളിപ്പ് അകറ്റാന്‍

കൈകളിലെ കരുവാളിപ്പ് അകറ്റാന്‍

 

handകൈകളിലെ കരുവാളിപ്പ് നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ? ഇതാ കൈകള്‍ സുന്ദരമാക്കാന്‍ ചില സൂത്രവിദ്യകള്‍…
ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും പാലും യോജിപ്പിച്ച് കൈകളില്‍ പുരട്ടുന്നത് കരുവാളിപ്പ് അകറ്റും.

കടലമാവ്, മഞ്ഞള്‍പ്പൊടി, പാല്‍ എന്നിവ യോജിപ്പിച്ച് പേസ്റ്റാക്കി കൈകളില്‍ പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയാം.

കരുവാളിപ്പ് ഇല്ലാതാക്കാന്‍ ആല്‍മണ്ട് നന്നായി പൊടിച്ച് ചന്ദനത്തൈലവുമായി ചേര്‍ത്ത് കൈകളില്‍ പുരട്ടാം.

കൈകളിലെ കരുവാളിപ്പ് അകറ്റാന്‍ ഉരുളക്കിഴങ്ങ് നീര് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയാം.

ഉറങ്ങാന്‍ പോവുന്നതിനു മുമ്പ് പെട്രോളിയം ജെല്ലി കൈകളില്‍ പുരട്ടി ഗ്ലൗസ് ധരിക്കുക. കൈകള്‍ കരുവാളിപ്പകന്ന് സുന്ദരമാവും.

പാല്‍പ്പൊടി, നാരങ്ങാനീര്, തേന്‍ എന്നിവ ഓരോ സ്പൂണ്‍ വീതം ചേര്‍ത്ത് കൈകളില്‍ പുരട്ടി 20 മിനിറ്റിനുശേഷം കഴുകിക്കളയുന്നത് ഗുണം ചെയ്യും.

നാരങ്ങാത്തൊലിയില്‍ ഉപ്പ് ചേര്‍ത്ത് കൈകളില്‍ ഉരസുക. മൃതചര്‍മ്മങ്ങള്‍ നീങ്ങി കൈകള്‍ മനോഹരമാവും.

ഓട്മീല്‍, തൈര്, തക്കാളി നീര് എന്നിവ യോജിപ്പിച്ച് കൈകളില്‍ പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയാം.

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.