ചെമ്മീന്‍ ഡ്രോപ്സ്
ആവശ്യമുള്ള സാധനങ്ങള്‍
വൃത്തിയാക്കിയ ചെമ്മീന്‍ രണ്ട് കപ്പ്
മൈദ മൂന്ന് ടേബിള്‍ സ്പൂണ്‍
മുട്ട അടിച്ചത് ഒരെണ്ണം
വറ്റല്‍മുളക് ചതച്ചത് ഒരു ടീസ്പൂണ്‍
ഉപ്പ്, കുരുമുളക് പാകത്തിന്
എണ്ണ വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൈദ, മുട്ട, വറ്റല്‍മുളക്, ഉപ്പ്, കുരുമുളക് എന്നിവ ഒന്നിച്ചാക്കി പാകത്തിന് വെള്ളം ചേര്‍ത്ത് കലക്കി മാവ് തയ്യാറാക്കുക. ചെമ്മീന്‍ ഈ മാവില്‍ മുക്കി വറുത്തെടുത്ത് വിളമ്പാം.
Photo Courtesy : Google/ Images may be subjected to copyright