അമിത വണ്ണം കുറയ്ക്കാം…

അമിത വണ്ണം കുറയ്ക്കാം…

weightശരീരഭാരം കുറയ്ക്കാനായി എത്ര സമയം ചെലവഴിക്കാനും നാം മടിക്കാറില്ല. ധാരാളം വെള്ളം കുടിക്കുന്നതും ജലാംശം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നിങ്ങളുടെ ശരീരഭാരം കുറയാന്‍ സഹായിക്കുമെന്നതാണ് വാസ്തവം. ഇതാ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഏഴ് പച്ചക്കറികള്‍..

ബ്രൊക്കോളി

brokoശരീരം നന്നായി മെലിയാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും കഴിക്കേണ്ട പച്ചക്കറിയാണ് ബ്രൊക്കോളി. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബറും കാത്സ്യവും അമിതഭാരം കുറച്ച് ശരീരം സുന്ദരമാക്കും.

കാബേജ്

cabbageഭക്ഷണത്തില്‍ സ്ഥിരമായി കാബേജ് ഉള്‍പ്പെടുത്തുന്നത് അമിതവണ്ണം കുറയാന്‍ ഫലപ്രദമായ മാര്‍ഗ്ഗമാണ്. വിറ്റാമിന്‍ സി പോലുള്ള ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ കാബേജ് തീര്‍ച്ചയായും നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊഴുപ്പുകള്‍ അകറ്റി ശരീരഭാരം നിയന്ത്രിക്കും.

കോളിഫഌവര്‍

cauliflower-farmingquestഅമിതവണ്ണം കുറയാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് കോളിഫഌര്‍. കാന്‍സറിനെതിരെ പോരാടുന്ന ഘടകങ്ങള്‍ അടങ്ങിയ കോളിഫഌര്‍ വിറ്റാമിന്‍ സി, ഫോളേറ്റ് എന്നിവയാല്‍ സമൃദ്ധമാണ്.

ഗ്രേപ്പ്ഫ്രൂട്ട്

grape fruitവിറ്റാമിന്‍ സി, ഫോളിക് ആസിഡ്, പൊട്ടാസ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഗ്രേപ്ഫ്രൂട്ട് വണ്ണം കുറക്കാന്‍ സഹായിക്കുന്ന ഫലമാണ്. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന വിറ്റാമിന്‍ എ, ലൈക്കോപീന്‍ എന്നിവ അടങ്ങിയ ഗ്രേപ്പ് ഫ്രൂട്ട് പതിവായി കഴിക്കുന്നത് അമിതഭാരം ഇല്ലാതാക്കും.

ലെറ്റിയൂസി

LETTUCE-GREEN-LEAFYഡയറ്റ് ഫ്രണ്ട്‌ലി ഭക്ഷണങ്ങളില്‍ പ്രധാനിയാണ് ലെറ്റിയൂസി. വിറ്റാമിന്‍ സി, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ ലെറ്റിയൂസി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പതിവായി ലെറ്റിയൂസി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ശരീരഭാരം കുറക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

റാഡിഷസ്

radishesപൊട്ടാസ്യം, ഫോളിക് ആസിഡ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമൃദ്ധമായ റാഡിഷസ് സ്ഥിരമായി കഴിക്കുന്നത് അമിതവണ്ണം പരിഹരിക്കും. വിറ്റാമിന്‍ സി, കാത്സ്യം എന്നിവയടങ്ങിയ റാഡിഷസിന്റെ പച്ച നിറമുള്ള മുകള്‍ഭാഗം ഉപയോഗിച്ചുണ്ടാക്കുന്ന സാലഡ് വണ്ണം കുറക്കാന്‍ ഫലപ്രദമായ ഭക്ഷണമാണ്.

ചീര

spinachഅയേണ്‍, ഫോളിക് ആസിഡ്, വിറ്റാമിന്‍ കെ എന്നിവയടങ്ങിയ ചീര ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ഇതിലെ പ്രധാന ഘടകങ്ങളായ ബീറ്റ കരോട്ടിനും വിറ്റാമിന്‍ സിയുമെല്ലാം ശരീരത്തിലെ അമിതഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.