കണ്ണൂരിലെ അക്രമങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് എ.കെ ആന്റണി

കണ്ണൂരിലെ അക്രമങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് എ.കെ ആന്റണി

ak-antony-621x414കോഴിക്കോട്: കണ്ണൂരിലെ അക്രമങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പ്രവര്‍ത്തകര്‍ കൊല്ലപ്പെടാന്‍ പാടില്ലെന്ന് ബി.ജെ.പിയും സി.പി.എമ്മും തീരുമാനിച്ചാല്‍ കൊലപാതക രാഷ്ട്രീയം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇരുപാര്‍ട്ടികള്‍ക്കും അധികാരത്തിന്റെ അഹങ്കാരമാണെന്നും കൊലപാതക രാഷ്ട്രീയത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇവരുടെ നീക്കമെന്നും എ.കെ ആന്റണി വ്യക്തമാക്കി. കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇത് സംസ്ഥാനത്തിന്റെ മതനിരപേക്ഷതക്ക് ആപത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയെ മറികടന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും പോലീസിനെ സ്വതന്ത്രമാക്കിയാല്‍ കേരളത്തിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാനാകുമെന്നും ആന്റണി വിശദമാക്കി.

 

Photo Courtesy : Google/images may subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.