കണ്ണൂരെന്ന് കേള്‍ക്കുമ്പോള്‍ പ്രതിപക്ഷത്തിന് ഭയമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂരെന്ന് കേള്‍ക്കുമ്പോള്‍ പ്രതിപക്ഷത്തിന് ഭയമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeriതിരുവനന്തപുരം: കണ്ണൂരെന്ന് കേള്‍ക്കുമ്പോള്‍ പ്രതിപക്ഷത്തിന് ഭയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയില്‍ ആരും ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നില്ലെന്നും ഗുണ്ടാബന്ധമുള്ളവര്‍ക്ക് സംരക്ഷണം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയിലെ ഗുണ്ടാ ആക്രമണങ്ങള്‍ക്ക് കണ്ണൂര്‍ ബന്ധമുണ്ടെന്ന പി.ടി തോമസ് എം.എല്‍.എയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം നേതാക്കള്‍ക്ക് ഗുണ്ടകളുമായി ഉറ്റ ബന്ധമുണ്ടെന്നും പി.ടി തോമസ് ആരോപിച്ചിരുന്നു. അതേസമയം ഗുണ്ടാസംഘങ്ങള്‍ക്ക് രാഷ്ട്രീയ കവചമൊരുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്തുമെന്നും ഗുണ്ടാസംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദമാക്കി. കേരളത്തില്‍ ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പി.ടി തോമസ് എം.എല്‍.എ നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.