ഇ.പി.ജയരാജന് രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയരാജന് ചെയ്ത തെറ്റ് ശാസിച്ചാല് തീരുന്നതല്ലെന്നും സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ് ജയരാജന് നിയമനങ്ങള്‍ നടത്തിയതെന്നും വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണമെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച മാത്രം നടത്തിയിട്ട് കാര്യമില്ലെന്നും ജയരാജനെതിരേ കേസെടുക്കുന്നില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Photo Courtesy : Google/ images may be subject to copyright

