500, 1000 രൂപ നോട്ടുകള്‍ അസാധുവാകുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രി അറിയിച്ചു. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവ വഴിയാണ് നോട്ടുകള്‍ മാറ്റിവാങ്ങേണ്ടത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ പോരാടാന്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും പാവങ്ങളുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ തീരുമാനത്തിന്റെ ഭാഗമായി നാളെ രാജ്യത്ത് ബാങ്കുകളും എ.ടി.എമ്മുകളും പ്രവര്‍ത്തിക്കില്ല.
Photo Courtesy : Google/ images may be subject to copyright