വടക്കാഞ്ചേരി പീഡനം: തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

വടക്കാഞ്ചേരി പീഡനം: തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeriതിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ നടപടി ശരിയായില്ലെന്നും ഇക്കാര്യത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് തന്നെയാണ് സംസ്ഥാന കമ്മിറ്റിക്കുള്ളതെന്നും കോടിയേരി വ്യക്തമാക്കി. പീഡനത്തിനിരയായ യുവതിയുടെ പരാതിയില്‍ സര്‍ക്കാര്‍ മാതൃകാപരമായ അന്വേഷണമാണ് നടത്തിയതെന്നും തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് പലര്‍ക്കുമെതിരെ ആരോപണങ്ങള്‍ വന്നിട്ടും നടപടി ഉണ്ടായില്ലെന്നും എല്‍.ഡി.എഫ് അധികാരത്തിലെത്തിയതോടെ ഇക്കാര്യത്തില്‍ മാറ്റം വന്നുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പരാതി നല്‍കിയവര്‍ക്ക് നീതി കിട്ടിയില്ലെന്നും ഈ ഭരണത്തില്‍ ഏവര്‍ക്കും തുല്യനീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Photo Courtesy : Google/ images may be subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.