വജ്രകേരളം: മുന്‍മുഖ്യമന്ത്രിമാരെ ഒഴിവാക്കിയതിനെതിരെ വി.എം സുധീരന്
തിരുവനന്തപുരം: കേരളപ്പിറവിയുടെ 60ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുന്‍മുഖ്യമന്ത്രിമാരെ ഒഴിവാക്കിയത് ശരിയായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് പരിപാടിയെക്കുറിച്ച് മുന്‍കൂട്ടി പറഞ്ഞിരുന്നില്ലെന്നും സുധീരന് കുറ്റപ്പെടുത്തി. മഹത്തായ ഒരു പരിപാടി നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കേണ്ടവരെ മുന്‍കൂട്ടി ക്ഷണിക്കാറുണ്ടെന്നും ഈ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടും സമാനരീതിയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സുധീരന് കുറ്റപ്പെടുത്തി. ‘വജ്രകേരളം’ പരിപാടിയില്‍ ഗവര്‍ണര്‍ പി.സദാശിവത്തെ ക്ഷണിക്കാതിരുന്നത് വിവാദമായ സാഹചര്യത്തിലാണ് സുധീരന്റെ പ്രതികരണം. അതേസമയം പരിപാടിയെ സംബന്ധിച്ച വിവാദങ്ങള്‍ അനാവശ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. വജ്രകേരളം ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടിയാണെന്നും അതില്‍ പങ്കെടുക്കാന്‍ എല്ലാവര്ക്കും അവസരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Photo Courtesy : Google/ images may be subject to copyright