തീവ്രപ്രണയത്തിന്റെ കഥാകാരന്‍
ആര്‍.എസ് വിമല്‍… എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ അനശ്വര പ്രണയത്തിന് ദൃശ്യഭാഷ നെയ്ത സംവിധായകന്‍. പ്രേക്ഷകരിലാകെ നൊമ്പരമായി പെയ്തിറങ്ങിയ മുക്കത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം പറഞ്ഞ കഥാകാരന്‍. ജലം കൊണ്ട് മുറിവേറ്റവളുടെ കഥ പറഞ്ഞ് ആദ്യസിനിമയിലൂടെ തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി മാറിയ ആര്‍.എസ് വിമലിന്റെ അഭിമുഖം വായിക്കാം..
ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററിയില്‍ നിന്ന് എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലേക്കുള്ള ദൂരം?
2006ല്‍ പുറത്തുവന്ന ഡോക്യുമെന്ററിയായിരുന്നു ജലം കൊണ്ട് മുറിവേറ്റവള്‍. ജീവിതത്തില്‍ ഒരുപാട് ത്യാഗങ്ങള്‍ ചെയ്തവരെക്കുറിച്ചുള്ള സുപ്രീം സാക്രിഫൈസ് എന്ന ഡോക്യുമെന്ററി പരമ്പരയ്ക്കു വേണ്ടിയായിരുന്നു ജലം കൊണ്ട് മുറിവേറ്റവള്‍ ഒരുക്കിയത്. പകുതി ദിവസം കൊണ്ടാണ് ആ ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയത്. മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ഒരു സിനിമയ്ക്കുള്ള സാധ്യതയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. 2009ല്‍ ജോലി രാജിവെച്ചശേഷം മുഴുവന്‍ സമയവും സിനിമയ്ക്കായി നീക്കിവെച്ചു. ഒരുപാട് തടസ്സങ്ങള്‍ ഉണ്ടായെങ്കിലും ചിത്രം യാഥാര്‍ത്ഥ്യമായി. സിനിമ പോലെ തന്നെ ഡോക്യുമെന്ററിക്കും സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.
ആദ്യസിനിമയിലൂടെ തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി മാറിയതിനെക്കുറിച്ച്?
എനിക്കൊപ്പം ദൈവത്തിന്റെ സാന്നിധ്യം എപ്പോഴുമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതെനിക്ക് പലപ്പോഴും അനുഭവപ്പെടാറുണ്ട്. എന്ന് നിന്റെ മൊയ്തീന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി വര്‍ഷങ്ങളാണ് നീക്കിവെച്ചത്. പ്രതീക്ഷിച്ചതിനുമപ്പുറം സിനിമ വന്‍വിജയമായി. സിനിമയില്‍ ഞാന്‍ എന്താണോ ആഗ്രഹിച്ചത് അതെല്ലാം എനിക്ക് നേടാന്‍ സാധിച്ചു.
ധാരാളം വിവാദങ്ങളും ഉണ്ടായല്ലോ?
വിവാദങ്ങളെ സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. സിനിമയുടെ വിജയത്തിന് ഈ വിവാദങ്ങള്‍ ഏറെ ഗുണം ചെയ്തു. പൈസ കൊടുത്ത് പബ്ലിസിറ്റി ചെയ്യുന്നവരുണ്ട്. എന്നാല്‍ എന്ന് നിന്റെ മൊയ്തീന് അത് വേണ്ടി വന്നില്ല. വിവാദങ്ങളും സിനിമയുടെ വിജയത്തെ സഹായിച്ചുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു

