തീവ്രവാദം തടയാന്‍ പ്രത്യേക സേന വേണമെന്ന് കുമ്മനം രാജശേഖരന്‍

തീവ്രവാദം തടയാന്‍ പ്രത്യേക സേന വേണമെന്ന് കുമ്മനം രാജശേഖരന്‍

kummanamതിരുവനന്തപുരം: കേരളത്തില്‍ തീവ്രവാദം വേരുറപ്പിക്കുന്നു എന്നതിന്റെ തെളിവാണ് മലപ്പുറത്തെ സ്‌ഫോടനമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും അതിനായി പ്രത്യേകസേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സ്വഭാവമുള്ള കേസുകള്‍ ശരിയായ രീതിയില്‍ അന്വേഷിക്കാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും  അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറം സ്‌ഫോടനത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നുവെന്നാരോപിച്ച് ബിജെപി അംഗം ഒ.രാജഗോപാല്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. അതേസമയം സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തീവ്രവാദത്തിനെതിരെ യോജിച്ച പോരാട്ടമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.