വേര്‍പിരിയലുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയിട്ടില്ല: കമലഹാസന്
കമലഹാസന്റെയും ഗൗതമിയുടെയും വേര്‍പിരിയല്‍ വാര്‍ത്തകള്‍ അറിഞ്ഞതിന്റെ ഞെട്ടലിലാണ് ചലച്ചിത്രലോകം. ഇരുവരും തമ്മിലുള്ള ബന്ധം ഉപേക്ഷിക്കുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം ഗൗതമി തന്റെ ബ്ലോഗിലൂടെ അറിയിച്ചിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി കമലഹാസന് രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. എന്നാല്‍ വേര്‍പിരിയലുമായി ബന്ധപ്പെട്ട് താന്‍ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്നും തന്റെ പേരില്‍ ഏതോ സംസ്കാരശൂന്യനാണ് ഈ വ്യാജപ്രസ്താവന നല്‍കിയതെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു. ഗൗതമിയുടെ ഏതുകാര്യത്തിലും താന്‍ സന്തോഷവാനാണെന്നും ഗൗതമിക്കും മകള്‍ സുബ്ബുവിനും ജീവിതത്തിലെ എല്ലാ ആശംസകളും നേരുന്നുവെന്നും കമലഹാസന് പറഞ്ഞുവെന്നായിരുന്നു വാര്‍ത്ത. ഇരുവരുടെയും എന്ത് ആവശ്യത്തിനും എപ്പോഴും താന്‍ കൂടെയുണ്ടാകുമെന്നു നല്ല അമ്മയാകാന്‍ തന്റെ ഉള്ളില്‍ തന്നെ സമാധാനമുണ്ടാകണമെന്നും ഈ പ്രായത്തില്‍ ഇങ്ങനെയൊരു തീരുമാനം വേദന നിറഞ്ഞതാണെന്നും ഗൗതമി ബ്ലോഗില്‍ എഴുതിയിരുന്നു.
Photo Courtesy : Google/ images may be subject to copyright