കള്ളപ്പണം: ഔദ്യോഗിക കണക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

കള്ളപ്പണം: ഔദ്യോഗിക കണക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

arun jaitleyന്യൂഡല്‍ഹി: രാജ്യത്തെ കള്ളപ്പണം സംബന്ധിച്ച് സര്‍ക്കാരിന്റെ കൈവശം ഔദ്യോഗിക കണക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ജെയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം നോട്ട് പിന്‍വലിക്കല്‍ ധീരമായ നടപടിയാണെന്ന് ഡല്‍ഹിയില്‍ ഫിക്കിയുടെ ജനറല്‍ മീറ്റിംഗില്‍ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു. നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം ദീര്‍ഘകാല അടിസ്ഥാനത്തില്‍ നേട്ടംകൊയ്യുമെന്നും കള്ളപ്പണക്കാരെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം ആവശ്യമാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ എഴുപത് വര്‍ഷമായി നടപ്പാക്കാന്‍ സാധിക്കാത്ത തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതെന്നും പുതിയ നോട്ട് ജനങ്ങളിലെത്താന്‍ ഒരുപാട് സമയം വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.