രാഹുല്‍ പ്രസംഗിക്കാന്‍ പഠിച്ചതില്‍ സന്തോഷമുണ്ടെന്ന് നരേന്ദ്ര മോദി
വാരണാസി: രാഹുല്‍ ഗാന്ധി പ്രസംഗിക്കാന്‍ പഠിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരരെ പാക്കിസ്ഥാന് സംരക്ഷിക്കുന്നതുപോലെ പ്രതിപക്ഷം കള്ളപ്പണക്കാരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നിസ്വാര്‍ഥരായ ജനങ്ങളുടെ അനുഗ്രഹം ലഭിക്കുകയെന്നു പറയുന്നത് ദൈവനുഗ്രഹം ലഭിക്കുന്നതിനു തുല്ല്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നോട്ട് അസാധുവാക്കല്‍ പ്രക്രിയയിലൂടെ വലിയൊരു ശുദ്ധീകരണ പ്രവര്‍ത്തനമാണ് രാജ്യത്ത് നടന്നുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണവുമായി ബുധനാഴ്ചയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. മോദി അഴിമതി നടത്തിയതിന് തന്റെ കയ്യില്‍ തെളിവുണ്ടെന്നും അത് വെളിപ്പെടുത്തിയാല്‍ ഭൂകമ്പമുണ്ടാവുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Photo Courtesy : Google/ Images may be subjected to copyright