റെഡ് വെല്‍വറ്റ് കേക്ക്
ചേരുവകള്‍
മൈദ 2 1/2 കപ്പ്
കൊക്കോ പൗഡര്‍ 3 ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് സോഡ 1 ടീസ്പൂണ്‍
പഞ്ചസാര 1 1/2ക്കപ്പ്
മുട്ട 2
റെഡ് ഫുഡ് കളറിംഗ് 2 ഔണ്‍സ്
ഉപ്പ് 1 ടീസ്പൂണ്‍
ബട്ടര്‍ മില്‍ക്ക് 1 കപ്പ്
വാനില എക്സ്ട്രാറ്റ് 2 ടീസ്പൂണ്‍
വിനിഗര്‍ 1 ടേബിള്‍ സ്പൂണ്‍
ക്രീം ചീസ് 1 കപ്പ്
ബട്ടര്‍ 1/2 കപ്പ്
മാര്ഷ്മലോസ് 1 കപ്പ്
ചിരകിയ തേങ്ങ 1 കപ്പ്
നട്സ് 1 കപ്പ്
തയ്യാറാക്കുന്ന വിധം
അവ്ന് 350 ഡിഗ്രി പ്രീ ഹീറ്റ് ചെയ്തിടുക. കേക്ക് പാനില്‍ ബട്ടര്‍ തടവിയ ശേഷം അര ടേബിള്‍ സ്പൂണ്‍ വീതം കൊക്കോ പൗഡര്‍ വിതറുക. ഒരു ബൗളില്‍ ക്രീം, പഞ്ചസാര, ബട്ടര്‍ എന്നിവ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മുട്ട ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഫുഡ് കളറും വാനിലയും പഞ്ചസാരമിശ്രിതവും യോജിപ്പിച്ച ശേഷം മൈദയും കൊക്കോ പൗഡറും ഉപ്പും ബട്ടര്‍ മില്‍ക്കും നന്നായി ചേര്‍ക്കുക. ഇതിലേക്ക് ബേക്കിംഗ് സോഡയും വിനിഗറും കൂടി ചേര്‍ത്ത് ബാറ്റര്‍ തയ്യാറാക്കുക. ബാറ്റര്‍ കേക്ക് പാനുകളിലായി ഒഴിച്ച് 20-25 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക.
ഐസിങ്ങിന്
ക്രീം ചീസും ബട്ടറും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മാര്ഷ്മലോസും പഞ്ചസാരയും ചേര്‍ക്കുക. തേങ്ങ ചിരകിയതും നട്സും കൂടി യോജിപ്പിച്ച ശേഷം കേക്ക് ലെയറിനു മുകളില്‍ കട്ടിയില്‍ പുരട്ടുക. ഐസിങ്ങിനു മുകളില്‍ അടുത്ത കേക്ക് ലെയര്‍ വെച്ച് വീണ്ടും ഐസിങ് പുരട്ടുക. ഇതുപോലെ മുഴുവന്‍ ലെയറും പൂര്‍ത്തിയാക്കിയ ശേഷം കേക്കില്‍ മുഴുവനായി ഐസിങ് ചെയ്യുക.
Photo Courtesy : Google/ Images may be subjected to copyright