ബന്ധുനിയമനം: കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബന്ധുനിയമനം സംബന്ധിച്ച കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരിടത്തും തന്റെ ബന്ധുക്കളെ നിയമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബന്ധുനിയമനത്തില്‍ മറ്റുള്ളവരുടെ കാര്യത്തെക്കുറിച്ച് അറിയില്ലെന്നും തനിക്കെതിരെയുള്ള പരാതി പുകമറ സൃഷ്ടിക്കാനാണെന്നും ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം ഒമ്പതു മുന്മന്ത്രിമാര്ക്കെതിരെയാണ് പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ബന്ധുനിയമനം ആരോപിച്ച് രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, വി.എസ്. ശിവകുമാര്‍, പി.കെ. ജയലക്ഷ്മി, കെ.സി. ജോസഫ്, കെ.എം. മാണി എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ലഭിച്ചത്.
Photo Courtesy : Google/ Images may be subjected to copyright