കള്ളപ്പണക്കാരുടെ ദുരിതങ്ങള്‍ വര്‍ധിക്കുമെന്ന് നരേന്ദ്ര മോദി

കള്ളപ്പണക്കാരുടെ ദുരിതങ്ങള്‍ വര്‍ധിക്കുമെന്ന് നരേന്ദ്ര മോദി

 

Modiമുംബൈ: കള്ളപ്പണക്കാര്‍ക്ക് വരും ദിവസങ്ങള്‍ ദുരിതങ്ങളുടേതായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യസന്ധരായ ആളുകളുടെ ബുദ്ധിമുട്ട് ഇനി കുറയാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം വലിയ ബുദ്ധിമുട്ടാണ് വരുത്തിവച്ചതെങ്കിലും ജനങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടി ചരിത്രപരമായ തീരുമാനമായിരുന്നെന്നും ഇക്കാര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അഴിമതിക്കെതിരായ യുദ്ധം തുടരുകയാണെന്നും ഈ പോരാട്ടത്തില്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.