മുഖ്യമന്ത്രിക്ക് സമയമില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്ന് ചെന്നിത്തല

മുഖ്യമന്ത്രിക്ക് സമയമില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്ന് ചെന്നിത്തല

chennithalaതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പൊലീസിലുള്ള നിയന്ത്രണം പൂര്‍ണ്ണമായി നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് സമയമില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇടതു സര്‍ക്കാരിന്റെ കീഴില്‍ പൊലീസിന് എന്തും ചെയ്യാമെന്ന അവസ്ഥയാണെന്നും പൊലീസുകാര്‍ എന്ത് ചെയ്താലും ചോദ്യം ചെയ്യപ്പെടില്ലന്ന അവസ്ഥ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കീഴില്‍ കുട്ടികള്‍ ചുവരെഴുത്ത് നടത്തുന്നതും കൊടിയ കുറ്റമാണോയെന്നും അദ്ദേഹം ചോദിച്ചു.
പൊലീസിപ്പോള്‍ പിന്തുടരുന്ന കിരാതമായ ഫാസിസ്റ്റ് സ്വഭാവമാണ് സമകാലീന സംഭവങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം മഹാരാജാസ് കോളേജില്‍ ചുവരെഴുതിയതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.