തമിഴ്‌നാടിന്റെ ബവിത്ര. ബി മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2017

തമിഴ്‌നാടിന്റെ ബവിത്ര. ബി മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2017

 

_MG_7629ആലപ്പുഴ: ബവിത്ര. ബി (തമിഴ്‌നാട്) 2017ലെ മണപ്പുറം മിസ് സൗത്ത് ഇന്ത്യ കിരീടം ചൂടി. രേഷ്മ ആര്‍.കെ നമ്പ്യാര്‍ (കോഴിക്കോട്) ഫസ്റ്റ് റണ്ണറപ്പും വര്‍ണ സമ്പത്ത് (കര്‍ണാടക) സെക്കന്റ് റണ്ണറപ്പുമായി. തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി അജിത് രവി നടത്തിയ 15ാമത് മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തിലാണ് ഇവര്‍ ജേതാക്കളായത്. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡാണ് പെഗാസസ് സംഘടിപ്പിച്ച മിസ് സൗത്ത് ഇന്ത്യ 2017ന്റെ മുഖ്യ പ്രായോജകര്‍.
മിസ് സൗത്ത് ഇന്ത്യ വിജയിക്ക് മുന്‍ജേതാവ് മീര മിതുനും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ & എം.ഡി വി.പി നന്ദകുമാറും സുഷമ നന്ദകുമാറും കിരീടം അണിയിച്ചു. ജനുവരി 27ന് ആലപ്പുഴയിലെ കാമിലോട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മത്സരത്തില്‍ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാരാണ് മാറ്റുരച്ചത്.

സബ് ടൈറ്റില്‍ വിജയികള്‍

മിസ് ക്യൂന്‍ ആന്ധ്ര = സുനൈന അല്ലംരാജു ( ആന്ധ്രപ്രദേശ്)
മിസ് ക്യൂന്‍ കര്‍ണാടക = കരോള്‍ മെനീസസ് (കര്‍ണാടക)
മിസ് ക്യൂന്‍ കേരള = രേഷ്മ ആര്‍.കെ നമ്പ്യാര്‍ (കോഴിക്കോട്),
മിസ് ക്യൂന്‍ തെലങ്കാന = ശ്ലോക സൈഞ്ചര്‍ ( തെലങ്കാന),
മിസ് തമിഴ്‌നാട് = അഭിരാമി വി. അയ്യര്‍ (തമിഴ്‌നാട്),
മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ = അകില നാരായണന്‍ (തമിഴ്‌നാട്)
മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍ = കരോള്‍ മെനീസസ് (കര്‍ണാടക)
മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ = വര്‍ണ സമ്പത്ത് (കര്‍ണാടക)
മിസ് ബ്യൂട്ടിഫുള്‍ ഫേസ് =കരോള്‍ മെനീസസ് (കര്‍ണാടക)
മിസ് ബ്യൂട്ടിഫുള്‍ ഐസ് =സമാന്ത ജോസ് (തൃശ്ശൂര്‍),
മിസ് കണ്‍ജീനിയാലിറ്റി = രേഷ്മ നമ്പ്യാര്‍ (കൊച്ചി),
മിസ് പേഴ്‌സണാലിറ്റി = ബവിത്ര. ബി (തമിഴ്‌നാട്),
മിസ് കാറ്റ് വാക്ക് = രേഷ്മ ആര്‍.കെ നമ്പ്യാര്‍ (കോഴിക്കോട്),
മിസ് പെര്‍ഫക്ട് ടെന്‍ = മാധുരി ജയിന്‍ (തമിഴ്‌നാട്)
മിസ് ടാലന്റ് = വര്‍ണ സമ്പത്ത് (കര്‍ണാടക)
മിസ് ഫോട്ടോജനിക് = ശ്ലോക സൈഞ്ചര്‍ ( തെലങ്കാന),
മിസ് വ്യൂവേഴ്‌സ് ചോയ്‌സ് = നിഷിത ശ്രീനാഥ് (കര്‍ണാടക),
മിസ് സോഷ്യല്‍ മീഡിയ = അനു ട്രീസ (കോട്ടയം),
ഡിസൈനര്‍ സാരി, റെഡ് കോക്ക്‌ടെയില്‍, ബ്ലാക്ക് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരങ്ങള്‍ നടന്നത്. പെഗാസസിനുവേണ്ടി ഡി.ജെ ഹാര്‍വി സ്റ്റീവ് തയ്യാറാക്കിയ സംഗീതത്തിനൊപ്പമാണ് സുന്ദരിമാര്‍ ഗ്രാന്റ് ഫിനാലെയില്‍ ചുവട് വെച്ചത്.

സഞ്ജയ് കുമാര്‍ അസ്രാണി (മോഡല്‍, സിനിമാതാരം), വാണിശ്രീ ഭട്ട് (മോഡല്‍, സിനിമാതാരം), രാജീവ് പിള്ള (മോഡല്‍, സിനിമാതാരം), റ്റോഷ്മ ബിജു (മാധ്യമ പ്രവര്‍ത്തക), കൗശല്‍ മന്ദ (മോഡല്‍, സിനിമാതാരം) എന്നിവരാണ് ജഡ്ജിംഗ് പാനലില്‍ അണിനിരന്നത്. പ്രമുഖര്‍ അടങ്ങിയ സമിതിയാണ് സബ്‌ടൈറ്റില്‍ വിജയികളെ തിരഞ്ഞെടുത്തത്.
മിസ് സൗത്ത് ഇന്ത്യ വിജയിക്കുള്ള ഒരു ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിനുള്ള 40,000 രൂപയും നല്‍കിയത് മണപ്പുറം ഫിനാന്‍സാണ്. ഫസ്റ്റ് റണ്ണറപ്പിനുള്ള 60,000 രൂപ നല്‍കിയത് വാവ് ഫാക്ടറാണ്. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമാണ് വിജയികളെ അണിയിച്ചത്.
മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ ജനുവരി 21ന് ഹോട്ടല്‍ ബ്യൂ മൗണ്ടില്‍ ആരംഭിച്ചു. വാലന്റീന രവി( മിസിസ് ഇന്ത്യ ഏഷ്യ ഇന്റര്‍നാഷണല്‍), അരുണ്‍ രത്‌ന( ഫാഷന്‍ കൊറിയോഗ്രാഫര്‍), സുദക്ഷിണ തമ്പി (യോഗ ട്രെയിനര്‍), ഡോ. ആശ ബിജു (സ്‌കിന്‍ എക്‌സ്‌പേര്‍ട്), ഗംഗ മോഹന്‍, ജിതേഷ് (പേഴ്‌സണാലിറ്റി ട്രെയിനേഴ്‌സ്), ഡോ. എല്‍ദോ കോശി (ദന്തിസ്റ്റ്), ഡോ. കാര്‍ത്തിക് റാം ( ചീഫ് പ്ലാസ്റ്റിക് സര്‍ജന്‍)എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കിയത്.

മെഡിമിക്‌സ്, ബ്യൂമൗണ്ട് ദ ഫേണ്‍, ഡി ക്യൂ വാച്ചസ്, കന്യക, കല്‍പന ഫാമിലി സലൂണ്‍ ആന്റ് സ്പാ, മണപ്പുറം റിതി ജ്വല്ലറി, പറക്കാട്ട് റിസോര്‍ട്‌സ്്, വാവ് ഫാക്ടര്‍, ലേക്‌ഷോര്‍ ഗ്ലോബല്‍ ലൈഫ് കെയര്‍, യുവര്‍ വിങ്ങ്, ഐശ്വര്യ അഡ്വര്‍ടൈസിംഗ്, സീസ്റ്റോണ്‍ സ്മാര്‍ട് ഫോണ്‍സ്, നന്തിലത്ത് ജിമാര്‍ട്, വീകേവീസ്, ഗലാട്ട, യുടിടിവി.ഇന്‍, ഷഫീനാസ് ബ്യൂട്ടി ഹെയര്‍ ആന്റ് മേക്കപ്പ് സ്റ്റുഡിയോ, ഫിറ്റ്‌നസ് ഫോര്‍ എവര്‍ എന്നിവരാണ് മിസ് സൗത്ത് ഇന്ത്യ 2017ന്റെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

രേഷ്മ നമ്പ്യാര്‍ (കൊച്ചി), സമാന്ത ജോസ് (തൃശ്ശൂര്‍), അനു ട്രീസ (കോട്ടയം), രേഷ്മ ആര്‍.കെ നമ്പ്യാര്‍ (കോഴിക്കോട്), അഭിരാമി വി. അയ്യര്‍ (തമിഴ്‌നാട്), അകില നാരായണന്‍ (തമിഴ്‌നാട്), ബവിത്ര. ബി (തമിഴ്‌നാട്), കരോള്‍ മെനീസസ് (കര്‍ണാടക), ഡെമിന റാവു (കര്‍ണാടക), മാധുരി ജയിന്‍ (തമിഴ്‌നാട്), നിഷിത ശ്രീനാഥ് (കര്‍ണാടക), പ്രതീക്ഷ രവി (തമിഴ്‌നാട്), ശബ്‌നം അലി (കര്‍ണാടക), ശ്ലോക സൈഞ്ചര്‍ ( തെലങ്കാന), സുജ സൂര്യ നില (തമിഴ്‌നാട്), സുനൈന അല്ലംരാജു ( ആന്ധ്രപ്രദേശ്), സുഷ്മിത ( കര്‍ണാടക), വര്‍ണ സമ്പത്ത് (കര്‍ണാടക) എന്നിവരാണ് മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ മാറ്റുരച്ച മത്സരാര്‍ത്ഥികള്‍.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.