പ്രധാനമന്ത്രി ജനങ്ങളെ വഞ്ചിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ വഞ്ചിച്ചുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പുതുവര്‍ഷ ത്തലേന്ന് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം രാജ്യത്തെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാത്ത തട്ടിപ്പ് പ്രഖ്യാപനമാണ് മോദി നടപ്പാക്കിയതെന്നും കോടിയേരി വ്യക്തമാക്കി. നോട്ടുകള്‍ അസാധുവാക്കിയ നടപടിയിലൂടെ രാജ്യത്തിന് എന്ത് ഗുണമാണ് ഉണ്ടായതെന്ന് വ്യക്തമാക്കാന്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും ഗര്‍ഭിണികള്‍ക്ക് 6000 രൂപ വാഗ്ദാനം ചെയ്യുന്ന പദ്ധതി യു.എ.പി.എ സര്‍ക്കാരിന്റെ കാലത്ത് 53 ജില്ലകളില്‍ നടപ്പാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനം മൂലം സംസ്ഥാനത്തിനും വ്യക്തികള്ക്കുമുണ്ടായ സാമ്പത്തിക നഷ്ടത്തിന് കേന്ദ്രസര്‍ക്കാര്‍ പരിഹാരം കാണണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Photo Courtesy: Google/images may be subject to copyright