ബേക്കഡ് ചിക്കന്‍ ടെന്‍ഡര്‍
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്കാല് ഒരു പായ്ക്കറ്റ്
മൈദ ഒന്നരക്കപ്പ്
മുട്ട അടിച്ചത് രണ്ട്
പാല് കാല്‍ക്കപ്പ്
ബ്രഡ് പൊടിച്ചത് രണ്ടു കപ്പ്
ഉപ്പ്, കുരുമുളക് പാകത്തിന്
തയ്യാറാക്കുന്ന വിധം
അവ്ന് 375 ഡിഗ്രി ചൂടാക്കുക. പാലില്‍ മുട്ട അടിച്ചുവയ്ക്കുക. കോഴിക്കാലില് ഉപ്പും കുരുമുളകും തൂവുക. ഇത് മൈദയില്‍ മുക്കിയെടുക്കുക. പാലിനോട് കൂടി അടിച്ചുവച്ചിരിക്കുന്ന മുട്ടയുടെ കൂടെ കോഴിക്കാലുകള്‍ മുക്കിയെടുക്കുക. ഇത് ബ്രഡ് പൊടിച്ചതില്‍ പുരട്ടിയെടുക്കുക. ഇങ്ങനെ ഒരാവൃത്തികൂടി ചെയ്യുക. ശേഷം അവ്നില്‍ 15 മിനിറ്റ് ഗോള്ഡണ്ബ്രൗണ് നിറമാകുന്നതുവരെ വയ്ക്കുക. ശേഷം വിളമ്പാം.
Photo Courtesy: Google/images may be subject to copyright