വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യമന്ത്രി

വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യമന്ത്രി

Pinarayi Vijayan (Facebook - Pinarayi Vijayan)_0തിരുവനന്തപുരം: വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒരു നടപടിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ തിരുത്തേണ്ടവര്‍ക്ക് തെറ്റു പറ്റിയെന്നും പിണറായി വ്യക്തമാക്കി. ഭരണരംഗം ശുദ്ധീകരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവരാവകാശ നിയമത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലപാടുമായി ചേര്‍ത്തുവായിക്കാന്‍ ഇടനല്‍കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.