പള്‍സര്‍ സുനി രക്ഷപെട്ടതില്‍ ആന്റോ ജോസഫിന് പങ്കില്ലെന്ന് പി.ടി തോമസ്
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രക്ഷപെട്ടതില്‍ നിര്‍മ്മാതാവ് ആന്റോ ജോസഫിന് പങ്കില്ലെന്ന് പി.ടി തോമസ് എം.എല്‍.എ. അറസ്റ്റിലായ മാര്‍ട്ടിനാണ് സുനിയുടെ നമ്പര്‍ നല്‍കിയതെന്നും പോലീസിന്റെ മുമ്പില്‍ വെച്ചാണ് ആന്റോ ജോസഫ് സുനിയെ വിളിച്ചതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. അതേസമയം യുവനടിയെ ആക്രമിച്ച സംഭവം സാമൂഹ്യ ജീവിതത്തിനേറ്റ കനത്ത ആഘാതമാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. ഇത് അവിശ്വസനീയമായ സംഭവമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സഹോദരിമാരെ സംരക്ഷിക്കാന്‍ സഹോദരന്മാരുടെ പ്രസ്ഥാനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Photo Courtesy : Google/images may subject to copyright