പഴച്ചക്ക ചപ്പാത്തി
ആവശ്യമുള്ള സാധനങ്ങള്
ഗോതമ്പുപൊടി 1 1/2 കപ്പ്
പഴുത്ത ചക്ക ചെറുതായി അരിഞ്ഞത് 1 കപ്പ്
ശര്ക്കര ചീകിയത് 1/2 കപ്പ്
വെള്ളം പാകത്തിന്
ഉപ്പ് പാകത്തിന്
എണ്ണ പാകത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടി, ചക്ക, ശര്ക്കര, ഉപ്പ് എന്നിവ അല്പ്പം വെള്ളം ചേര്ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. കൈവെള്ളയില് എണ്ണ പുരട്ടി മാവ് കുറേശെ എടുത്ത് കൈ കൊണ്ട് പരത്തി ദോശക്കല്ലില് തിരിച്ചുംമറിച്ചും ഇട്ട് ചുട്ടെടുക്കാം.
Photo Courtesy : Google/images may subject to copyright
