ഇന്ത്യ കീഴടക്കാന്‍ ഇഗ്നിസ്

ഇന്ത്യ കീഴടക്കാന്‍ ഇഗ്നിസ്

 

pulsarsunii_2801ക്രോസോവര്‍ വേഷമണിഞ്ഞ ഒരു കോംപാക്ട് ഹാച്ച്ബാക്ക് കാറാണ് ഇഗ്നിസ്. അതിസൂക്ഷ്മമായ ബോഡി ക്ലാഡിങും മസിലുള്ള വീല്‍ ആര്‍ച്ചുകളുമാണ് ഇതിന്റെ കാഴ്ചഭംഗി. 2000ന്റെ തുടക്കത്തില്‍ യൂറോപ്പില്‍ വിറ്റിരുന്ന ഒരു ചെറിയ സുസുക്കി കാറിന്റെ പേരായിരുന്നു ഇഗ്നിസ്. പക്ഷെ ശരിക്കുപറഞ്ഞാല്‍ പ്രായമേറിവരുന്ന റിറ്റ്‌സിന്റെ പകരക്കാരനായി ഇറക്കുന്ന താരമെന്ന റോളാണ് ഇന്ത്യയില്‍ ഇഗ്നിസിനുള്ളത്. മാരുതിയുടെ വിലകൂടിയ കാറുകള്‍ വിപണിയിലെത്തിക്കുന്ന നെക്‌സ ഗ്രൂപ്പില്‍ വരുന്ന മൂന്നാമത്തെ വണ്ടിയാണ് ഇഗ്നിസ്. നെക്‌സയില്‍ നേരത്തെ പുറത്തിറങ്ങിയ വാഹനങ്ങളാണ് എസ് ക്രോസും ബലേനോയും.

തള്ളാന്‍ പറ്റാത്ത വിധം അടിപൊളി ലുക്കാണ് കാറിനുള്ളത്. പിന്‍ചക്രങ്ങള്‍ക്ക് ഒരു പഴയകാല കാറിന്റെ ലുക്കാണുള്ളത്. പിന്നിലേക്ക് കുത്തനെ ചെരിവുള്ള രീതിയാണ് വാഹനത്തിന്റേത്. സി-പില്ലറിലെ ഈ ചെരിവ് അഡിഡാസ് ഷൂവിലെ ട്രേഡ് മാര്‍ക്കിന്റെ ചെരിവുപോലയാണ്. നേരത്തെ വിപണിയില്‍ വിസ്‌കിഡ് എന്ന വിളിപ്പേരിലുണ്ടായിരുന്ന എസ്‌സി100 സുസുക്കി കാറിന്റെ ഓര്‍മ്മയുണര്‍ത്തുന്ന ഡിസൈന്‍ ശൈലിയാണിത്. പിന്നില്‍ പിടിപ്പിച്ചിരിക്കുന്ന എഞ്ചിനുവേണ്ടിയുള്ള എയര്‍വെന്റുകളാണ് ആ കാറിന്റെ പ്രത്യേകത. മുന്‍ഭാഗത്ത് മികച്ച കാഴ്ചഭംഗിയാണ് വരുത്തിയിരിക്കുന്നത്. വിശാലതയുള്ള ഗ്രില്ലും പകലും പ്രവര്‍ത്തിക്കുന്ന ഡിആര്‍എല്‍ സംവിധാനവുമുള്ള വലിയ എല്‍ഇഡിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ഉണ്ട്. തിളക്കമേറിയ കറുത്ത ഫിനിഷോടും ചതുരാകൃതിയുള്ള സ്‌പോക്കോടും കൂടിയുള്ള 15 ഇഞ്ചിന്റെ ചക്രങ്ങള്‍ കാഴ്ചയ്ക്ക് നല്ലതാണ്. മുന്നില്‍ നോക്കിയാല്‍ ഇതെല്ലാം ചേര്‍ന്ന് ഒരു അടിപൊടി മിനി കൂപ്പര്‍ ഭാവമാണ് വാഹനത്തിന്.

വലിപ്പത്തിന്റെ കാര്യത്തില്‍ നഗരത്തിന് പറ്റിയ ഹാച്ച്ബാക്കാണ് ഇഗ്നിസ്. ബലേനോയേക്കാള്‍ നീളം കുറഞ്ഞതും വീതികുറഞ്ഞതുമാണെങ്കിലും ഒരു എസ്‌യുവിയ്ക്ക് തുല്ല്യമായ വിശാലമായ ഇരിപ്പിടസൗകര്യം ഇഗ്നിസിലുണ്ട്. കാബിന്‍ ഇടം കുറച്ചുകൊണ്ടാണ് ഇതൊപ്പിച്ചതെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. പക്ഷെ വാസ്തവം അതിന് നേരെ വിപരീതമാണ്. പക്ഷെ ഉയരം കൂട്ടിക്കൊണ്ട് നിലവിലുള്ള ഇടത്തെ തന്ത്രപരമായി ഉപയോഗപ്പെടുത്തുകയാണ് സുസുക്കി ചെയ്തത്. നേരെയിരുന്നാല്‍ മുന്നിലും പിന്നിലും ഇത് മൂലം കാല്‍ നീട്ടിവെക്കാന്‍ നല്ലതുപോലെ ഇടം കിട്ടും. ഉയരമുള്ളവര്‍ പരാതിപ്പെടുകയേയില്ല. ക്യാബിനാണെങ്കിലും ആവശ്യത്തിന് വീതിയുണ്ട്. പിന്‍സീറ്റ് അല്‍പം പരന്നതാണെന്ന പരാതി മാത്രമേയുള്ളൂ.

മെഴ്‌സിഡിസ് എ ക്ലാസിലേതുപോലെ പുറത്തേക്ക് തള്ളിയിരിക്കുന്ന ടാബ്‌ലറ്റ് പോലെയുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊട്ടെയ്‌മെന്റ് സംവിധാനം ഡാഷ്‌ബോര്‍ഡിന്റെ പ്രത്യേകതയാണ്. ഇതെല്ലാം ചേര്‍ന്ന ഡ്രൈവര്‍ ക്യാബിന്‍ ഒരു നല്ലയിടമാണ്. ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയും ഉള്ളതിനാല്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ കണക്ട് ചെയ്താല്‍ കാര്‍ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറും. ലൈറ്റ്‌നിങ് കേബിള്‍ ഉപയോഗിച്ച് ആപ്പിള്‍ ഐഫോണ്‍ കണക്ട് ചെയ്താല്‍ കാര്‍ പ്ലേയുടെ സ്‌ക്രീനില്‍ പരിചിതമായ ഇന്റര്‍ഫേസ് തെളിയും. റോഡില്‍ നിന്നു കണ്ണെടുക്കാതെ തന്നെ ആപ്പിള്‍ ഫോണില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം കാര്‍ പ്ലേ സ്‌ക്രീനിലെ ഇന്റര്‍ഫേസ് ഉപയോഗിച്ച് ചെയ്യാനാവും. സ്വയംപ്രവര്‍ത്തിക്കുന്ന, സിലിണ്ടര്‍ ആകൃതിയിലുള്ള കാലാവസ്ഥാനിയന്ത്രിത യൂണിറ്റും ഉണ്ട്. സ്റ്റിയറിംഗ് വീല്‍ പുതിയ മോഡലാണ്. കാബിനിലെ പ്ലാസ്റ്റിക് വില കൂടിയ തരത്തിലുള്ളതാണ്. ഇത് ആഢംബരപ്രതീതിയാണ് കാബിന് നല്‍കുന്നത്. പിന്നിലെ പ്ലാസ്റ്റിക് തൂണ്‍ ചിലപ്പോള്‍ റിവേഴ്‌സെടുക്കുമ്പോള്‍ ഡ്രൈവറുടെ കണ്ണിന് തടസ്സമായേക്കും.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.