തല തണുപ്പിക്കാം, മുടികൊഴിച്ചില്‍ തടയാം

തല തണുപ്പിക്കാം, മുടികൊഴിച്ചില്‍ തടയാം

main-023-0picഇക്കുറി ചൂട് നമ്മുടെ തലയെ തിളപ്പിക്കുകയാണ്. ഇത് സ്ത്രീകളില്‍ ഒരു ദു:സ്വപ്‌നത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്നു- മുടികൊഴിച്ചില്‍ എന്ന ദു:സ്വപ്‌നം. കഷണ്ടി എന്ന സങ്കല്‍പവുമായി പുരുഷന്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു. എങ്കിലും സ്ത്രീകള്‍ ഇക്കാര്യത്തില്‍ ഏറെ ആശങ്കയുള്ളവരാണ്. അത്തരം അവസ്ഥ ഒഴിവാക്കുന്ന കാര്യത്തില്‍ അവര്‍ അങ്ങേയറ്റം ജാഗ്രതയുള്ളവരുമാണ്. സ്ത്രീസൗന്ദര്യത്തിന് ഒഴിച്ചുകൂടാനാവാത്ത അലങ്കാരമാണ് സമൃദ്ധമായ തലമുടി. വേനലില്‍ സ്ത്രീകള്‍ മാനസികമായി അതീവസമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. തിരക്ക് പിടിച്ച ജോലി ഷെഡ്യൂള്‍, ഉയര്‍ന്ന അന്തരീക്ഷോഷ്മാവ്, ഈര്‍പ്പം… ഇതെല്ലാം ചേര്‍ന്ന് അവരുടെ മാനസികപിരിമുറുക്കം കൂട്ടുന്നു. മുടികൊഴിച്ചിലിന് ഒട്ടേറെ കാരണങ്ങള്‍ ഉണ്ട്. ജീനുകള്‍, രോഗങ്ങള്‍, ജീവിതശൈലി അങ്ങനെ പലതും. വേനല്‍ ഭൂമിയെ ചുടുപിടിപ്പിക്കുമ്പോള്‍ നിങ്ങളുടെ സമൃദ്ധമായ തലമുടി സംരക്ഷിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍;

1. ഓയില്‍ മസ്സാജ്

നിങ്ങളുടെ ഇന്ദ്രിയങ്ങളെ പുനരുജ്ജീവിപ്പിക്കാനും തലയ്ക്ക് തണുപ്പ് പകരാനും മസ്സാജ് സഹായിക്കും. മുടി നന്നായി വളരുന്നതിന് മസാജ് ഗുണംചെയ്യും. ചൂടാക്കിയ എണ്ണ ശിരസ്സില്‍ ഒഴിച്ച് നിങ്ങളുടെ സ്വാസ്ഥ്യമനുസരിച്ച് മസ്സാജ് ചെയ്യാം. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇത് ചെയ്യുക. മുടിവേരുകളെ ശക്തമാക്കാന്‍ എണ്ണയ്ക്ക് കഴിയും. അതോടൊപ്പം ശിരോചര്‍മ്മത്തിലെ രക്തചംക്രമണം കൂട്ടുകയും ചെയ്യുന്നു. തല എല്ലാദിവസവും തണുത്തവെള്ളത്തില്‍ കഴുകുക. കുളിക്കുമ്പോള്‍ ചൂടുവെള്ളം കഴിയുന്നതും ഒഴിവാക്കുക.
2. പോഷകങ്ങളോട് ഹലോ പറയാം

വേനല്‍ക്കാലത്ത് ശരീരത്തിന്റെ ബാലന്‍സിന് ശരിയായ ആഹാരക്രമം വളരെ അത്യാവശ്യമാണ്. ആരോഗ്യം, സൗന്ദര്യം എന്നീ വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ ഡയറ്റ് എന്ന പദം പലവട്ടം നമ്മള്‍ പരാമര്‍ശിക്കാറുണ്ട്. ശരിയായ ആഹാരക്രമത്തിന്റെ നേട്ടങ്ങള്‍ അനവധിയാണ്. അതിന്റെ നേട്ടവും നീതീകരിക്കപ്പെട്ടിട്ടുള്ളതാണ്. കാല്‍സ്യം, മിനറല്‍സ്, മറ്റ് പ്രോട്ടീന്‍ നല്‍കുന്ന പോഷകങ്ങള്‍ എന്നിവ മുടിയിഴകള്‍ക്ക് കട്ടി കൂട്ടും. രോഗപ്രതിരോധത്തിന്റെ കാര്യത്തിലും അത് ഏറെ സഹായിക്കും. പഴങ്ങള്‍, കശുവണ്ടി പോലുള്ള പരിപ്പുകള്‍, ഇലക്കറികള്‍, മുട്ട, പാല്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കുക.
3. വെള്ളം കുടിക്കുക

വെള്ളം എല്ലായിടത്തുമുണ്ട്. പക്ഷെ ശരീരത്തില്‍ ജലാംശം നല്‍കുന്ന കാര്യത്തില്‍ എല്ലാവരും വെള്ളം കുടിക്കുന്നത് നീട്ടിവെക്കുന്നു. വെള്ളത്തിന്റെ കാര്യത്തില്‍ നമ്മുടെ സംസ്ഥാനം അനുഗൃഹീതമാണ്. അതുകൊണ്ട് കഴിയാവുന്നത്രയും വെള്ളം ഉപയോഗിക്കുക. 45 മിനിട്ട് കൂടുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കൂ. ജലാംശം ഏറെ നഷ്ടപ്പെട്ട് ദാഹത്തിലെത്തുന്നതുവരെ കാത്തിരിക്കരുത്. വെള്ളം ശരീരത്തിലെ രക്തചംക്രമണം കൂട്ടുന്നു. ശരീരത്തിന് ഈര്‍പ്പം നല്‍കുന്ന കാര്യത്തിലും ജലം നല്ലതാണ്. മുടിവേരുകള്‍ക്ക് ബലം കിട്ടാനും ശരീരത്തില്‍ നിന്നും ഉപദ്രവകാരികളായ വിഷാംശം പുറന്തള്ളാനും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.

4.രാസവസ്തുക്കള്‍ ഒഴിവാക്കുക

രാസവസ്തുക്കള്‍ ഒഴിവാക്കുക എന്നത് എളുപ്പമല്ല. ഷാമ്പൂ ഉപയോഗിക്കാതെ മുടി കഴുകാന്‍ കഴിയില്ല, പൊടികൊണ്ടുള്ള മലിനീകരണം കൂടുതലായതിനാല്‍ ഇക്കാലത്ത് മറ്റ് രാസികലായനികളുടെ ഉപയോഗവും പാടെ ഒഴിവാക്കാനാവില്ല. ഷാമ്പൂവിന് പകരം ആലോ വേര ജ്യൂസ് ഉപയോഗിക്കാം. അതുപോലെ വീറ്റ് ഗ്രാസ് ഉപയോഗിക്കാം. നിങ്ങളുടെ ശിരോചര്‍മ്മം വൃത്തിയുള്ളതാക്കി വെക്കുകയാണ് പ്രധാനം. രാസവസ്തുക്കള്‍ ഉപയോഗിച്ചാല്‍ അതിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് കഴിയുന്നതും പ്രകൃതിദത്ത വസ്തുക്കള്‍ക്ക് പ്രാധാന്യം നല്‍കുക.

5. മുടിവെട്ടുമ്പോള്‍

മുടി നീണ്ടുവളരാന്‍അനുവദിക്കാതിരിക്കുക. നീണ്ടുവളരുന്ന മുടിയുടെ അറ്റം പിളര്‍ന്നുപോകാന്‍ സാധ്യതയുണ്ട്. മുടി നീട്ടാതെ നിര്‍ത്തിയാല്‍ വരണ്ടുപോകാതിരിക്കാനും നല്ലതാണ്. ചൂട് മറികടക്കാനും (പ്രത്യേകിച്ചും നീണ്ട തലമുടി കഴുത്തിന്റെ പിന്‍ഭാഗത്ത് ചൂട് സൃഷ്ടിക്കാന്‍ കാരണമാകും). മുടി നീട്ടിവളര്‍ത്താതിരിക്കുക, കൃത്യസമയത്ത് മുടി വെട്ടുക എന്നിവ പുരുഷനും സ്ത്രീക്കും ഒരു പോലെ ബാധകമാണ്. നേരിട്ട് സൂര്യപ്രകാശം തലയില്‍ വീഴുന്നത് തടയാന്‍ തലമുടിയില്‍ സ്‌കാര്‍ഫോ, ഷാളോ ഇടുന്നത് നല്ലതായിരിക്കും. തലയിലെ ചൂട് കളയാന്‍ തല ഇടയ്ക്കിടെ മസ്സാജ് ചെയ്യുന്നത് നല്ലതാണ്.

ഈ പ്രക്രിയകള്‍ പിന്തുടര്‍ന്നാല്‍ നിങ്ങളുടെ വേനല്‍ ഭയങ്ങളെ പാടെ തുരത്തന്‍ സാധിക്കും.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.