ആര്‍.എസ്.എസിനെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രി വളര്‍ന്നിട്ടില്ലെന്ന് ശോഭ സുരേന്ദ്രന്‍

ആര്‍.എസ്.എസിനെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രി വളര്‍ന്നിട്ടില്ലെന്ന് ശോഭ സുരേന്ദ്രന്‍

sobha-surendranകോഴിക്കോട്: ആര്‍.എസ്.എസിനെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വളര്‍ന്നിട്ടില്ലെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍. ബി.ജെ.പിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ജനാധിപത്യപരമായി സി.പി.എമ്മിന് ശവമഞ്ചമൊരുക്കുമെന്നും അവര്‍ പറഞ്ഞു. ആര്‍.എസ്.എസ് തീരുമാനിച്ചാല്‍ മുഖ്യമന്ത്രിക്ക് കേരളത്തിലും യാത്ര ബുദ്ധിമുട്ടാകുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. പിണറായി വിജയന്‍ നിയമസഭയ്ക്ക് അകത്തും പുറത്തും അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. നടിയെ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച ശോഭ സുരേന്ദ്രന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാലില്‍ പാദസരം അണിഞ്ഞു നടക്കുന്ന ആളാണെന്നും പരിഹസിച്ചു.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.